ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Sunday, May 2, 2010

ഒരു ക്ലാസ്റൂം പ്രവര്‍ത്തനത്തിന്റെ സ്മരണകളിലേക്ക് .....

 ക്ലാസ് റൂം പ്രവത്തനങ്ങള്‍ക്കിടെ ചിലപ്പോള്‍ അവയുടെ ചിത്രങ്ങള്‍ ഞാന്‍ പകര്‍ത്താറുണ്ട് .മിക്കവാറും ക്ലസ്റ്റര്‍ മീറ്റിങ്ങുകളില്‍ ക്ലാസ്റൂം അനുഭവങ്ങള്‍ പങ്കുവയ്ക്കേണ്ടി വരുമ്പോള്‍  ഈ ചിത്രങ്ങളും എനിക്ക് മിക്കപ്പോഴും തുണയേകാറുണ്ട്.
കഴിഞ്ഞ വര്‍ഷം മൂന്നാം ക്ലാസില്‍ നടത്തിയ ഒരു ക്ലാസ് റൂം പ്രവര്‍ത്തനത്തിടെ ഞാന്‍ ചില ചിത്രങ്ങള്‍ എടുത്തു. 
അവയിലേക്ക്........

വസ്ത്രങ്ങളെ സംബന്ധിക്കുന്ന ഒരു പാഠഭാഗം പഠിപ്പിച്ചുകോണ്ടിരിക്കുന്നു. എല്ലാ തരം വസ്ത്രങ്ങളും ഒരേ ഗുണം ഉള്ളവയല്ല എന്നതായിരുന്നു പ്രധാനആശയം. കോട്ടന്‍ തുണിയാണോ പോളിസ്റ്റര്‍ തുണിയാണോ കൂടുതല്‍ ജലം വലിച്ചെടുക്കാന്‍ കഴിവുള്ളത്? അതിനുത്തരം കണ്ടെത്തുകയായിരുന്നു ആ ക്ലാസിന്റെ ലക്ഷ്യം.


അമ്മു അച്ചന് വെള്ളം കൊണ്ടു കൊടുക്കാന്‍ ഓടുന്നതിനിടെ വാതില്‍ പടിയില്‍ തട്ടി വീണു. മുറിയില്‍ മുഴുവനും വെള്ളമായി. അമ്മ തുടക്കാന്‍ തണിയുമായി വന്നു. അപ്പേഴേക്കും കയ്യില്‍ കിട്ടിയ ഒരു തുണി കൊണ്ട് അമ്മു തുടക്കാന്‍ തുടങ്ങിയിരുന്നു. " പോളിസ്റ്റര്‍ തുണി കോണ്ടാണോ മോളേ വെള്ളം തുടയ്ക്കുന്നത്. ശരിക്ക് വെള്ളം പോകണമെങ്കില്‍ ഈ കോട്ടന്‍ തുണി കൊണ്ട് തുടക്കൂ....." അമ്മ പറഞ്ഞു.  "അങ്ങനെയോന്നുമില്ലമ്മേ.... ഇതായാലും മതി.... "അമ്മുവിന്റെ മറുപടി. 

ആരു പഞ്ഞതാണ് ശരി? 

കുട്ടികളുടെ പ്രതികരണം സമ്മിശ്രമായിരുന്നു.
ഏതാണ് ശരി എന്ന് എങ്ങനെ കണ്ടെത്താം ഒരു വഴി പറയാമോ... എന്തൊക്കെ സാധനങ്ങള്‍ ‍വേണം
കുട്ടികള്‍ ആലോചനതുടങ്ങി..... ചര്‍ച്ചയ്കൊടുവില്‍ തീരുമാനമായി.
രണ്ട് ഗ്ലാസില്‍ ഒരേ അളവില്‍ വെള്ള മെടുക്കുക. ഒരേ വലിപ്പമുള്ള  പോളിസ്റ്റര്‍ തുണിയും കോട്ടന്‍ തുണിയുമെടുത്ത് അതില്‍ മുക്കിവയ്ക്കുക. കുറച്ച് സമയത്തിന്ശേഷം അവ എടുത്തു മാറ്റുക. ഗ്ലാസ്ല്‍ ശേഷിക്കുന്ന വെള്ളത്തിന്റെ അളവ് നോക്കുക.


പോളിസ്റ്റര്‍ തുണിയാണോ കൂടുതല്‍ വള്ളം വലിച്ചെടുക്കുക. അനുകൂലിക്കുന്നവര്‍ ആരോക്കെ?

 സ്നേഹ മാത്രം അനുകൂലിച്ചു...

കോട്ടന്‍ തുണിക്കനുകൂലമായിരുന്നു മറ്റെല്ലാവരും....

എങ്കിലിനി പരീക്ഷണമാകാം
കോട്ടന്‍ തുണി കൂടുതല്‍ വള്ളം വലച്ചെടുത്തു. അമ്മുവിനോട് അമ്മ പറഞ്ഞത് ശരിയാണ് കുട്ടികള്‍ പറഞ്ഞു. ഒപ്പം പോളിസ്റ്ററിനെ അനുകൂലിച്ച സ്നേഹയുടെ നേരേ തിരഞ്ഞ് മറ്റുള്ളവര്‍ എന്തോക്കെയോ ഗോഷ്ടികള്‍ കാണിച്ചു. കുട്ടികളല്ലേ .....അവരുടെ തമാശകള്‍.... അത് കണ്ടില്ലന്ന് വച്ചു....


ഒരു തുടര്‍പ്രവര്‍ത്തനം കൂടി... പക്ഷികളുടെ തൂവല്‍ അവയുടെ വസ്ത്രം ആണല്ലോ.... ആ വസ്ത്രം വെള്ളത്തോട് എങ്ങനെ പ്രതികരിക്കും.

21 comments:

 1. പരീക്ഷണങ്ങളും ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു. ഇന്നത്തെ മാറിയ പഠനരീതിയുടെ കാലത്ത്പോലും ഒരു പരീക്ഷണവും ചെയ്യാത്ത ചിലരെ ഓർത്തുപോയി.
  അതുപോലെ നമ്മുടെ അടുക്കളയിലെ പച്ചക്കറികൾ(തക്കാളി,ഉരുളക്കിഴങ്ങ്,പച്ചമുളക്,സവാള,ഇഞ്ചി,വെള്ളരി,പാവക്ക, വെണ്ടക്ക തുടങ്ങിയവ) വെള്ളത്തിൽ മുങ്ങിക്കിടക്കുമോ?, പൊങ്ങിക്കിടക്കുമോ? ഒരു പരീക്ഷണം സിലബസിലില്ലെങ്കിലും കുട്ടികളുടെ മുന്നിൽ ചെയ്താൽ വളരെ രസകരമായിരിക്കും.

  ReplyDelete
 2. വളരെ സന്തോഷം തോന്നി ഈ ചിത്രങ്ങൾ കണ്ടപ്പോൾ. നിധിൻ മാഷേ ഇനിയും ഇതുപോലെയുള്ള ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. ഞാന്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്ന പ്രോഫഷന്‍.നിരത്തുകളുടെ പൊടിക്കാറ്റില്‍ അതു മറഞ്ഞപ്പോള്‍ ഒരു പ്രവാസി ആയി.
  പക്ഷെ ഒരു പുതിയ തരത്തിലുള്ള ബ്ളോഗ് വായിക്കുവാന്‍ കഴിഞ്ഞതിലുള്ള സന്തോഷം മറച്ചു വെയ്ക്കുന്നില്ല.

  ഇതില്‍ കൊടുത്തിട്ടുള്ള വരികളെക്കാള്‍ ഉപരിഎനിക്ക് തോന്നിയത് ഇന്നത്തെ -പ്രത്യേകിച്ചും കേരളത്തില്‍-വേണ്ട ഒരു പഠന രീതി പോലെ എനിക്കു തോന്നി.അതിനു തയ്യാറായ ഒരു കൂട്ടം ആള്‍ക്കാര്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം.ഞാന്‍ ഉദ്ദേശ്ശിച്ചതാണോ എഴുതിയ ആള്‍ അനുവാചകരിലേക്ക് പകര്‍ത്താന്‍ ഉദ്ദേശ്ശിച്ചതെന്നറിയില്ല.

  ഇനിയും പ്രതീക്ഷിക്കുന്നു.എല്ലാ ആശംശകളും..

  ReplyDelete
 4. Hello nithin happy to see the blog about classroom activities

  ReplyDelete
 5. it's very good.these much of activities we need in the classrooms.keep it up.

  ReplyDelete
 6. its really nice...keep it up.

  ReplyDelete
 7. ഗ്രേറ്റ്‌ !!! ഇത് പോലെ കൂടുതല്‍ പോസ്റ്റ്‌ ചെയൂ....

  ReplyDelete
 8. ഇതുപോലെ ക്ളാസുമുറികളിൽ കൂടുതൽ കാര്യങ്ങൾ നടക്കട്ടെ. അതൊക്കെയും ഇങ്ങനെ അറിയിക്കയും ചെയ്യുക.
  അഭിനന്ദനങ്ങൾ

  ReplyDelete
 9. happy to see dedicated teachers like you... its rare to see such teachers these days....

  cheers sir... keep goin...

  ReplyDelete
 10. മാഷിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍! പക്ഷെ ഇത്രയും പബ്ലിസിറ്റി പോര മാഷേ ഇതിനു. നമ്മുടെ സര്‍ക്കാര്‍ പള്ളിക്കൂടങ്ങളില്‍ ഒട്ടുമിക്കതിലും ഇത്തരം പഠനരീതികള്‍ തുടരുന്നുണ്ട് എന്ന് എയിടെടും അണ്‍എയിടെടും ആയ വിദ്യാലയങ്ങള്‍ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാനായി തിരഞ്ഞു നടക്കുന്ന സമൂഹത്തോട് വിളിച്ചു പറയാന്‍ കഴിയണം. എന്തായാലും മാഷിന്റെ ഈ പ്രവര്‍ത്തനം മാതൃകാപരമാണ്.

  ReplyDelete
 11. It is a very good blog.Pls post more class room activities.

  ReplyDelete
 12. മാഷെ, ബ്ലോഗ്‌ മുഴുവന്‍ വായിച്ചു. ഓര്‍മകളെ കുറെ പുറകിലേക്ക് കൊണ്ട് പോയി. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍

  KRISHNAKUMAR R പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്.

  ReplyDelete
 13. പ്രിയ നിധിന്മാഷ് ,
  ചുണ്ടുവിരല്‍ കാട്ടിയ വഴിയിലുടെ ബ്ലോഗ്ഗിലെത്തി .താമസിച്ചതില്‍ വിഷമവും തോന്നി .വാക്കുകളെ വിളിച്ചു വരുത്തി എഴുതിയ രചനകള്‍ ഒത്തിരി ഒത്തിരി ഇഷ്ടമായി .ആത്മാംശം രചനകളെ ഹൃദ്യമാക്കുന്നു .അച്ഛനോട് തീര്‍ച്ചയായും എന്റെ സ്നേഹം അറിയിക്കണം .

  ReplyDelete
 14. great....and happy to see sincere teachers like you.

  ReplyDelete
 15. മാഷൊരു നിധി തന്നെ....

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. താങ്കളുടെ ബ്ലോഗ്‌ അതിമാനോഹരമായിട്ടുണ്ട്,. അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല . . ഇനിയും നല്ല സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നു ,

  ReplyDelete