ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Sunday, May 9, 2010

ആരാണ് ഭൂമിയുടെ യഥാര്‍‍‍ത്ഥ അവകാശികള്‍ ??

നമുക്കു ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കൂ.... എന്തെല്ലാം കാഴ്ച്ചകളാണ് ........ പക്ഷികള്‍, മൃഗങ്ങള്‍, കുഞ്ഞുറുമ്പുകള്‍, പുല്‍മേടുകള്‍, വന്‍മരങ്ങള്‍, തുടങ്ങി ജീവന്‍ തുടിക്കുന്ന കഴ്ച്ച്കളുടെ നിര അങ്ങനെ നീണ്ടു പോകുന്നു...... ഇവയെല്ലാം ചേര്‍ന്ന് നമ്മുടെ ഈ ഭൂമിയെ അണിയിച്ചൊരുക്കി സുന്ദരിയാക്കിയിരിക്കുന്നു. ഇത്ര മനോഹരമായ ഒരു ഗ്രഹം പ്രപഞ്ചത്തില്‍ വേറേ ഉണ്ടോ ആവോ...? 

ആരാണ്  ഭൂമിയുടെ അവകാശികള്‍ ? - ബഷീര്‍ ഈ ചോദ്യം മലയാളിമനസുകളോടു ചോദിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു.... എലികളും വവ്വാലുകളും തുടങ്ങി ഈ ലോകത്തെ സകല ചരാചരങ്ങളും ഭൂമിയുടെ അവകാശികളാണന്ന സന്ദേശം സരസമായ ഭഷയില്‍  ഭൂമിയുടെ അവകാശികള്‍ എന്ന കഥയിലൂടെ  മലയാള സാഹിത്യത്തിലെ ആ സുല്‍ത്താന്‍ നമ്മോട് പറഞ്ഞു തന്നു.

ആറാം ക്ലാസുകാരുടെ ശാസ്ത്ര പാഠഭാഗത്തിലും ഈ ആശയം  മുന്നോട്ടു വയ്ക്കുന്നുണ്ട്. ആവാസവ്യവസ്ഥ, ആഹാര ശൃംഘല, ഉത്പാദകര്‍-ഉപഭോക്താക്കള്‍ -വിഘാടകര്‍ തുടങ്ങയ ആശയങ്ങള്‍ വിശദീകരിക്കുന്ന പാഠഭാഗത്തിലാണ് ഈ ചേദ്യം ഉന്നയിക്കപ്പെടുന്നത്. ജീവീയ അജീവീയ ഘടകങ്ങളുടെ പാരസ്പര്യം, സംതുലിതാവസ്ഥ കാത്തുസുക്ഷിക്കാനുള്ള പ്രകൃതിയുടെ തന്ത്രങ്ങള്‍,പ്രകൃതിയിലെ വിവിധതരം ചാക്രികതകള്‍, ഇവയെല്ലാം തിരിച്ചറിയുമ്പോഴാണ് ഏതോ ഒരതുല്യ കലാകാരന്റെ കരവിരുത് നാം മനസിലാക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്ന, പരിപാലിക്കുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കേണ്ടത്  നാമോരോരുത്തരുടെയും ഉത്തരവാദിത്തമാണ്. പ്രകൃതിയെ സ്നേഹിക്കണമെങ്കില്‍ പ്രകൃതിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിയണം. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചൂണ്ടു പലകയാണ് ഈ പാഠം.

ഈ പോസ്റ്റില്‍ ഞാന്‍ പങ്കുവയ്ക്കുന്നത് ഒരു കാഴ്ച്ചയാണ്... ഞങ്ങള്‍ ആറാം ക്ലാസുകാര്‍ കണ്ട ഒരു അത്ഭുത കാഴ്ച്ച... ഒരു തുള്ളി വെള്ളത്തില്‍ കണ്ട അത്ഭുത കാഴ്ച്ച....
വെള്ളത്തുള്ളിയിലെ കൂട്ടുകാര്‍ എന്ന ഈ പ്രവര്‍ത്തനത്തിലുടെ സൂക്ഷ്മ ദര്‍ശിനിയിലുടെ ഒരു വെള്ളത്തുള്ളി നിരീക്ഷിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്‍. പ്രവര്‍ത്തനത്തെ പറ്റി ചര്‍ച്ച ചെയ്തപ്പോള്‍ തന്നെ ചെയ്തു നോക്കാന്‍ എല്ലാവര്‍ക്കും ദൃതിയായി. ഞാന്‍ പറഞ്ഞു ഇന്നു തന്നെ ചെയ്യന്‍ പറ്റുന്ന ഒന്നല്ല അത്. സൂക്ഷ്മജീവികളെ കാണണമെങ്കില്‍ കുളത്തിലെ വെള്ളമെടുത്ത് ഒരാഴ്ച്ച വൈക്കോലിട്ട് ചീയിച്ചിട്ടു വേണം മൈക്രോസ്കോപ്പിലൂടെ നോക്കാന്‍. അത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല.
" ഒരാഴ്ച്ച കഴിയുമ്പോള്‍ നമുക്ക് നോക്കാം, എങ്കിലും ഇന്ന് വെറുതേ ഒന്ന് നോക്കാം സാറേ.... പ്ലീസ്..... "  അവരുടെ വാശിക്ക് ഞാന്‍ കീഴടങ്ങി.... നാലഞ്ച് ശിങ്കിടികളേം കൂട്ടി ഞാന്‍ ലാബിലേക്ക് പോയി. അവിടെ ഉണ്ടായിരുന്ന മൈക്രോസ്കാപ്പുകളില്‍ 4 എണ്ണം എടുത്തു കൊണ്ട് വന്നു. ഒപ്പം കുറച്ച് സ്ലൈഡുകളും. ക്ലാസില്‍ നാല് സ്ഥലത്ത് അവ സ്ഥാപിച്ചു. കുട്ടുകളിക്ക് അതിലൂടെ നോക്കാന്‍ തിടുക്കമായി. കുട്ടികളല്ലേ എത്രകണ്ടാലും ഇതൊന്നും മതിയാവില്ല. ഇത്തവണ അവരെ കൊണ്ട് മൈക്രോസ്കൊപ്പ് സ്വയം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കുട്ടികളെ 4 ഗ്രൂപ്പുകളാക്കി ഒരോഗ്രൂപ്പുകാരെയും പ്രകാശം ക്രമീകരിക്കുന്ന രീതി, ഫോക്കസ് ചെയ്യുന്ന രീതി തുടങ്ങിയവ പരിശീലിപ്പിച്ചു. ലാബില്‍ നിന്ന് കൊണ്ടുവന്ന പ്രിപ്പേയര്‍ഡ് സ്ലൈഡുകള്‍ കാണിച്ചു. എല്ലാ സൈഡുകളും അവര്‍ മാറിമാറി കണ്ടു. അപ്പോഴേക്കും ക്ലാസിന്റെ സമയം കഴിഞ്ഞു. കുളത്തിലെ വെള്ളം വൈക്കോലിട്ട് ചീച്ച് 'സെറ്റപ്പാക്കി' കൊണ്ടുവരാമെന്ന് ജിതിന്‍ ഏറ്റു.

ഒരാഴ്ച്ച കഴിഞ്ഞു. ജിതിന്‍ ഏറ്റകാര്യം അവന്‍ സെറ്റപ്പാക്കിയിരുന്നു. ഞാന്‍ സൂളില്‍ എത്തിയപ്പേള്‍ തന്നെ ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ എത്തി വിരങ്ങള്‍ ബോധിപ്പിച്ചു. " സാറേ... ദേ ജിതിന്‍ മറ്റേ സാധനം സെറ്റപ്പാക്കി കൊണ്ടോന്നിട്ടുണ്ട്.... കെട്ട മണമാസാറേ..... ക്ലാസില്‍ വച്ചട്ടുണ്ട് ... കൊണ്ടോരട്ടെ...."
"വേണ്ട ഞാന്‍ അങ്ങോട്ട് വരാം."
ഞങ്ങള്‍ ക്ലാസിലേക്ക് പോയി. എന്താ കാര്യമെന്നറിയാന്‍ മറ്റു ക്ലാസുകാരും തടിച്ചുകൂടി. കൊണ്ടു വന്ന വെള്ളം ഞാന്‍ പരിശോധിച്ചു. സംഗതി സത്യമാ.... കെട്ട മണം....
അഞ്ചാം ക്ലാസുകാരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ജയസൂര്യ പറഞ്ഞു. "കൊച്ചു പിള്ളാരൊന്നും ഇവിടെ നില്‍ക്കണ്ട, ഇവിടെ ഭയങ്കര പരീക്ഷണമാ.... ചെലപ്പോപൊട്ടി ത്തെറിക്കും....." 
ഏഴാം ക്ലാസിലെ രെഹിലിന് അതുകേട്ട് സഹിച്ചില്ല. 
" ഡാ ഡാ ഡാ ഞങ്ങളിതെക്കെ കണ്ടിട്ടാട്ടോ ഏഴിലെത്തിയത്....."
എല്ലാ വരേം ക്ലാസില്‍ പറഞ്ഞ് വിട്ടിട്ട് ഞാന്‍ രംഗം വിട്ടു....

മൂന്നാമത്തെ പീരീഡ് ഞാന്‍ ആറാം ക്ലാസിലെത്തി. 
"എന്തിനാ സാറേ ഈ വെള്ളത്തില്‍ ഇങ്ങനെ വൈക്കോലിട്ട് ചീക്കണത്...."
ഞാന്‍ എന്തെങ്കിലുമൊന്ന് പറയുന്നതിന് മുമ്പുതന്നെ അജിത്തിന്റെ ചോദ്യം വന്നു....
"ഈ സൂക്ഷ്മജിവികള്‍ വൈക്കോല്‍ തിന്ന് വണ്ണം വച്ചാലേ മൈസ്ക്രോകോപ്പിലൂടെ നോക്കിയാ കാണാന്‍ പറ്റൂ..... അതിനാടാ...."
ജിതിന്‍ അതിന് മറുപടി നല്‍കി....
അവന്‍ പറഞ്ഞത് ഏതാണ്ട് ശരിയായിരുന്നു... എനിക്ക് സന്തോഷം തോന്നി.
യഥാര്‍ത്ഥത്തില്‍  വൈക്കോല്‍ ഒരു കള്‍ച്ചര്‍ മീഡിയമാണ്. സൂക്ഷ്മജീവികള്‍ക്ക് പോഷണം ലഭിച്ച് എണ്ണത്തില്‍ പെരുകാന്‍ പറ്റിയ ഒരു മാധ്യമം. ചീഞ്ഞ മണം തന്നെ അതിനൊരു തെളിവാണ്. ഈകാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്തതിനു ശേഷം  ഞങ്ങള്‍ ആ വെള്ളത്തില്‍ നിന്ന് ഒരു തുള്ളി എടുത്ത് മൈക്രോസ്കോപ്പിലൂടെ നോക്കി.

അപ്പോള്‍ കണ്ട  കാഴ്ച്ച  ഇതാ....
 
(മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്)
ഇനി പറയൂ ആരാണ് ഭൂമിയുടെ യഥാര്‍‍‍ത്ഥ അവകാശികള്‍ ??

27 comments:

 1. സംഗതി വായിച്ചപ്പോൾ പേടി തോന്നുന്നു. കുളത്തിലെ വെള്ളത്തുള്ളി തന്നെയായിരുന്നോ അത്?. നാം സാധാരണ കുടിക്കുന്ന വെള്ളത്തിൽ നിന്നെടുത്ത് ഒരു തുള്ളിയല്ലേ എന്നൊരു ശങ്ക്. വായനക്കാർ പേടിക്കാതിരിക്കാൻ കള്ളം പറഞ്ഞതാണോ.

  വാട്ടർ പ്യൂരിഫയറിൽ നിന്നും എടുക്കുന്ന വെള്ളത്തിൽ ഈ സൂക്ഷ്മ ജീവികൾ ഇല്ലെന്നു വിശ്വസിച്ച് ഞാൻ കുടിക്കുന്നു. ഈശ്വരോ രക്ഷതു.

  ReplyDelete
 2. അരുണ്‍/arunMay 9, 2010 at 2:58 PM

  നമ്മള്‍ ഭൂമിയുടെ അവകാശികളല്ല, കുടിയാന്മാര്‍ മാത്രമാണ് !

  ReplyDelete
 3. വിവരണവും വീഡിയോയും വളരെ മനോഹരമായിട്ടുണ്ട്. നിധിനെ പോലെയുള്ള അദ്ധ്യാപകരെ ഇക്കാലത്ത് കിട്ടുന്ന കുട്ടികള്‍ ഭാഗ്യവാന്മാര്‍ തന്നെ.

  @ അങ്കിള്‍ , മാഷേ സൂക്ഷ്മജീവികള്‍ നമ്മുടെ ശരീരത്തിലും നമുക്ക് ചുറ്റിലും സര്‍വ്വത്ര ഉണ്ടല്ലൊ. ഉപദ്രവകാരികളായ സൂക്ഷ്മജീവികളേക്കാളും ഉപകാരികളായ സൂക്ഷ്മജീവികളല്ലേ കൂടുതല്‍ ഉള്ളത്. ഒരര്‍ത്ഥത്തില്‍ നമ്മുടെ നിലനില്പ് തന്നെ സൂക്ഷ്മജീവികളോട് കടപ്പെട്ടിരിക്കുന്നു എന്ന് പറയാം. കൂടുതല്‍ കാര്യങ്ങള്‍ നിധിന്‍ പറയട്ടെ..

  ReplyDelete
 4. ചിന്തിപ്പിക്കുന്ന പോസ്റ്റ്

  ReplyDelete
 5. അതെ ....

  സൂക്ഷമജീവികള്‍ പ്രകൃതിയിലെ അവിഭാജ്യ ഘടകമാണ്...
  പാല് തൈരാക്കുന്നതും മൃതദേഹം അഴുകാന്‍ സഹായിക്കുന്നതുമെല്ലാം അവരാണ്. ചിലര്‍ മാത്രമാണ് രോഗകാരികള്‍. ജീവനുള്ളിടത്തോളും കാലം നമ്മുടെ ശരീരം അവയൊട് പൊരുതിക്കൊണ്ടിരിക്കും. ചിലപ്പോള്‍ പരാജയപ്പെടും. അപ്പൊഴാണല്ലോ മനുക്ക് രോഗങ്ങള്‍ വരുന്നത്. മഞ്ഞു മലകളില്‍ മരിച്ചു വീഴുന്ന പര്‍വതാരോഹകരുടെ ശരീരം വര്‍ഷങ്ങള്‍ കഴിഞ്ഞാലും അഴുകാത്തതിന് കാരണം വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷ്മജീവികള്‍ക്ക് ജീവിക്കാന്‍ കഴിയാത്തതാണ്. ഫ്രിഡ്ജിലെ ഭക്ഷണം കേടാകാതിരിക്കുന്നതിന്റെ കാരണവും അതുതന്നെ.

  പോഷകമൂല്യം ഉള്ള, ഭക്ഷണയോഗ്യമായ ബാക്ടീരിയകള്‍ വരെയുണ്ട്. ടിന്‍ ഫുഡായും മറ്റും അവ ലഭിക്കുമത്രേ.....

  ReplyDelete
 6. പലതരം ബാക്ടീരിയകളും നമ്മുടെ ആമാശയത്തെ ഉത്തേജിപ്പിക്കുന്നവയാകാം. ജീവനുള്ള കീടങ്ങളെ ഭക്ഷിക്കുന്ന വെള്ള കൊക്കുകള്‍ എന്നോടൊപ്പം ടാപ്പിംഗ് സമയത്ത് കൂടെയുണ്ടാവും. കീടങ്ങളെ കൊത്തിവിഴുങ്ങുന്ന അവയുടെ ആമാശയത്തിന് അത് ദഹിപ്പിക്കുവാനുള്ള കഴിവും ഉണ്ട്. ഒരേ കൊക്ക് വര്‍ഷങ്ങളോളം എന്നോടൊപ്പം ചുറ്റിത്തിരിയുന്നു. പക്ഷെ രാസവളങ്ങളും, കള, കുമിള്‍, കീടനാശിനികളും ഉപയോഗിക്കാത്തതുകൊണ്ടാവാം അവക്ക് രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കാത്തത്. ഭൂമിയിലൂടെ അലിഞ്ഞ് താഴേക്കിറങ്ങുന്ന വെള്ളം മണ്ണിലെ ബാക്ടീരിയയുമായി പ്രതിപ്രവര്‍ത്തിച്ച് ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. മനുഷ്യനിര്‍മ്മിതമായ മലിനീകരണം ഒന്നുകൊണ്ടുമാത്രം കുടിവെള്ളം പോലും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു.

  ReplyDelete
 7. അതെ മാഷെ ഇവിടെ ആര് ആരുടെ അവകാശി .

  മാഷെ അക്ഷരപിശാചുക്കളെ ശ്രദ്ധിച്ചില്ലേ (കുളത്തിലെ വള്ളമെടുത്ത് ,അഞ്ചാ ക്സു കൂരുടെ ..)

  ReplyDelete
 8. ഒരു അധ്യാപകന്‌ ഇതില്‍ കൂടുതല്‍ നന്നായി ഒരു വിഷയം കുട്ടികളെ പഠിപ്പിക്കാന്‍ കഴിയില്ല, കുട്ടികള്‍ക്ക് പഠിക്കാനും.

  മാഷേ.. താങ്കള്‍ക്ക് എല്ലാ വിജയാശംസകളും നേരുന്നു.

  ReplyDelete
 9. sir i am unni where did you get this theame

  ReplyDelete
 10. ക്ലാസ്സിൽ ചെയ്യുന്ന പരീക്ഷണങ്ങൾ ഓർത്തുപൊയി, ആശംസകൾ.

  ReplyDelete
 11. @ ജീവി
  ശ്രദ്ധാപൂര്‍വം വായിച്ചതിനും അക്ഷരത്തെറ്റുകള്‍ ചൂണ്ടി കാണിച്ചതിനും വളരെ നന്ദി.... തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്.
  @ unni
  തീം എവിടെ നിന്ന് കിട്ടിയെന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. പിന്നെ ചില്ലറ എഡിറ്റിംഗും നടത്തി...
  @ All
  പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി.
  വളരെ നന്നായി, ആത്മാര്‍ത്ഥമായി ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ ധാരാളമുണ്ട്. പലരേയും എനിക്ക് നേരിട്ടറിയാം. അക്കൂട്ടത്തില്‍ എന്റെ സഹപ്രവര്‍ത്തകരുമുണ്ട്. സാങ്കേതികവിദ്യയില്‍ അല്പം പരിജ്ഞാനം (മുറിവൈദ്യം) ഉള്ളതുകൊണ്ട് ഈയുള്ളവന്‍ ഇതെല്ലാം കൊട്ടിഘോഷിക്കുന്നു എന്നുമാത്രം. "ഈ ഊര്‍ജം എന്നും ഉണ്ടാകണമേ...."
  എന്നാണ് എക പ്രാര്‍ത്ഥന......

  ReplyDelete
 12. നന്നായിരിക്കുന്നു

  ReplyDelete
 13. sir,
  commentil malayalam upayokikkan pattunnila
  enthu cheyyum

  ReplyDelete
 14. @ Unnikrishnan.R
  മലയാളം ടൈപ്പ്ചെയ്യാന്‍ പറ്റാതിരിക്കാന്‍ വഴിയില്ല.
  ഏത് രീതിയിലാണ് ടൈപ്പ് ചെയ്യാന്‍ ശ്രമിച്ചത്??

  ReplyDelete
 15. മാഷേ നല്ല പോസ്റ്റ്‌...... വളരെ നന്നായിടുണ്ട് ആശംസകള്‍...

  ReplyDelete
 16. മാഷെ വളെരെ നല്ല പോസ്റ്റ്‌. വയ്ക്കോല്‍ ഇടാത്ത വെള്ളത്തിന്റെ ഒരു സാമ്പിള്‍ വീഡിയോ കൂടെ ഇടുമോ? വളെരെ നന്നായിരുന്നു.

  ReplyDelete
 17. Enikku abhimaanam thonnuunnu..... Nidhin inium munnoottu..........

  ReplyDelete
 18. Nidhin nee puliyanallo....!!!!!!!!!! very nice... I never expect you like this...wish you all the best wishes for your creations and expect more more in future too.. Regards Biju Uncle.

  ReplyDelete
 19. can you enlarge the size of Malyalam font..We r facing problom to read the comments

  ReplyDelete
 20. നിധിന്‍ ..മനോഹരമായി എഴുതിയിരിക്കുന്നു... ഒരു മാതൃകാധ്യാപകന്റെ ചിത്രം തെളിഞ്ഞുകാണുന്നൂ ..എന്റെ അഭിനന്ദനങ്ങള്‍.
  ... മനുഷ്യനില്ലാതായാലും മറ്റു ജീവജാലങ്ങളുടെ നിലനില്പിനെ അതു ബാധിക്കുകയില്ല.
  എന്നാല്‍ സസ്യങ്ങളും സൂക്ഷ്മ ജീവികളും ഇല്ലെങ്കില്‍ മനുഷ്യനു നിലനില്പില്ല...
  എന്നിട്ടും പ്രകൃതിയെ
  മുറിവേല്‍പ്പിച്ച് സ്വന്തം കുഴി തോണ്ടുന്നൂ മനുഷ്യന്‍.....
  നിര്‍മ്മലടീച്ചര്‍

  ReplyDelete
 21. നിധിന്‍ നെ പോലെ ഒരു അധ്യാപകനെ കിട്ടിയ കുട്ടികള്‍ ഭാഗ്യവാന്മാര്‍....

  ReplyDelete
 22. പുതിയ ഓര്‍മ്മകള്‍ ഒന്നും ഇല്ലേ?ഇത്ര പെട്ടെന്ന് ഓര്‍മ്മകളെല്ലാം തീര്‍ന്നോ?

  ReplyDelete
 23. നമ്മളെല്ലാം ഭൂമിയിലെ വാടകക്കാര്‍ മാത്രം... ചില വാടകക്കാര്‍ വീട് നശിപ്പിക്കും ചിലര്‍ നന്നായി സൂക്ഷിക്കും.

  ReplyDelete