ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Tuesday, August 14, 2012

സ്വാതന്ത്യദിനാഘോഷം: വെച്ചൂര്‍ സ്കൂള്‍ സ്മരണകളില്‍ നിന്നും ഒരേട്......

മാഞ്ഞൂര്‍ സൂളില്‍ നിന്നും വെച്ചുര്‍ സ്കളിലേക്കെത്തുമ്പോള്‍ മനസില്‍ ഒരുപാട് ആശങ്കകള്‍ ഉണ്ടായിരുന്നു. എല്ലാരും എന്നോട് കൂട്ടു കൂടുമോ? എന്തങ്കിലും ക്രിയാത്മകമായി ചെയ്യാനുള്ള പ്രേരണ തരുമോ? എന്നെല്ലാം. സ്കൂളില്‍ ജോയിന്‍ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞു. എന്റെ മനസിലെ കാര്‍മേഘം മെല്ലെ മെല്ലെ നീങ്ങാന്‍ തുടങ്ങി. ഓരോ കാര്യങ്ങള്‍ക്കും എന്നയും അവര്‍ കൂട്ടി തുടങ്ങി. കമ്പൂട്ടറിനോടുള്ള എന്റെ താത്പര്യം എവിടുന്നൊക്കെയോ വെച്ചൂര്‍ സ്കൂളിലെ സഹ പ്രവര്‍ത്തകര്‍ ഇതിനോടകം മനസിലാക്കിയിരുന്നു. അങ്ങനെ കമ്പ്യുട്ടര്‍ സംബന്ധിച്ച കാര്യങ്ങള്‍ക്കെല്ലാം എന്റെ കൂടി ഉപദേശം തേടിത്തുടങ്ങി. അങ്ങനെ ഞാനും അവരിലൊരാളായി എന്നൊരു തോന്നല്‍ എന്നിലും വളര്‍ന്നു. അത് എന്റ ആവേശം വര്‍ദ്ധിപ്പിച്ചു. അങ്ങനെയിരിക്കെ സ്വാതന്ത്യദിനാഘോഷത്തെ പറ്റി ആലോചിക്കാന്‍ ഒരു സ്റ്റാഫ് മീറ്റിംഗ് വിളിച്ച് കൂട്ടി. ഘോഷയാത്ര, മധുര പലഹാര വിതരണം തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങള്‍ പെട്ടെന്നെടുത്തു. മീറ്റിങ്ങ് പിരിച്ച് വിടാന്‍ തുടങ്ങുമ്പോഴാണ് സീനിയര്‍ അസിസ്റ്റന്റായ കനകമണിയമ്മാള്‍ ടീച്ചര്‍ ഒരു നിര്‍ ദേശം മുന്നോട്ട് വച്ചത്. ടീച്ചര്‍ ഹൈസ്കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപിക കൂടിയാണ്.

"നിധിന്‍ സാറേ.... സ്വാതന്ത്യ സമര ചരിത്രത്ത പറ്റി ഒരു സ്ലൈഡ് ഷോ ഉണ്ടാക്കി കുട്ടികളെ കാണിച്ചാലോ?"

എന്റെ നെറ്റി ചുളിഞ്ഞു..... പണിയായല്ലോ എന്ന് മനസിലോര്‍ത്തു. ചെയ്യാനുള്ള മടിയല്ല. ഈ വിഷയത്തിലുള്ള എന്റെ വിവരക്കുറവാണ് എന്നെ അലട്ടിയത്. SSLC പരീക്ഷയ്ക്ക് ഹിസ്റ്ററിക്ക് കിട്ടയമാര്‍ക്ക് 25 ആണ്.

"എനിക്ക് വല്യ വിവരമില്ലാത്ത മേഖലയാണ്. സംഭവങ്ങളും മറ്റും കൃത്യമായി എഴുതി തയ്യാറാക്കിയാല്‍ സാങ്കേതിക കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യാം."

അങ്ങനെ എന്നെ സഹായിക്കാന്‍ യു.പി. യിലെ സാമൂഹ്യശാസ്ത്ര അധ്യാപികയായ ഗിരിജ ടീച്ചറെ  യോഗം ഭരമേല്‍പ്പിച്ചു. അന്നൊരു വ്യാഴാഴ്ച്ചയായിരുന്നു. അടുത്ത തിങ്കളാഴ്ച്ച സ്വാതന്ത്യ ദിനമാണ്.  ഒട്ടും സമയമില്ല.
അന്ന് ഉച്ചക്ക് ഉണ്ണാനിരുന്നപ്പോള്‍ ഈ വിഷയം ചര്‍ച്ചക്ക് വന്നു. ഉണ്ണുമ്പോള്‍ ഒരു എസ്. ആര്‍. ജി. ഞങ്ങള്‍ക്ക് പതിവാണ്. പ്രത്യേകിച്ച് അജണ്ട ഒന്നുമില്ലാത്ത ഒരു അനൗദ്യോഗിക യോഗം. സ്ലൈഡ്ഷോ ഒരു ഗംഭിര പരിപാടിയാക്കി മാറ്റണം എന്ന്  എല്ലാവരും അഭിപ്രായപ്പെട്ടു. ഒരു പ്രസ്റ്റീജ് ഇഷ്യു ആയി ഞാനും ഇത് ഏറ്റെടുത്തു. അങ്ങനെ കേവലം ഒരു സ്ലൈഡ് ഷോ എന്നത് മാറ്റി ഒരു ഡോക്യമെന്ററി ആക്കാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഒരു സ്ക്രിപറ്റ് എഴുതാന്‍ ഗിരിജടീച്ചറോട് ഞങ്ങള്‍ പറഞ്ഞു.

പിറ്റേന്ന്  ഗിരിജടീച്ചര്‍ പ്രാധാന സംഭവങ്ങള്‍ കോര്‍ത്തിണക്കി ഒരു ചെറിയ സ്ക്രിപ്റ്റ്  തയാറാക്കി കൊണ്ടു വന്നു. ഞാന്‍ അത് വായിച്ചു. എന്റെ മനസില്‍ ഉദ്ദേശിച്ചപോലായില്ല. എല്ലാരും വന്നു. ഇനിയൊരു ദിവസമില്ല. ഇന്നൊരു ദിവസം ക്ലാസില്‍ പോയില്ലേലും വേണ്ടില്ല നല്ലൊരു സ്ക്രിപ്റ്റ്  തയ്യാറാക്കിയേ പറ്റൂ എന്നായി എല്ലാവരും. അങ്ങനെ ഞാനും വിജിത്ത് സാറും ഗിരിജടീച്ചറും മിനിടീച്ചറും സൂജാത ടീച്ചറും കൂടി ഒത്തു പിടിക്കാന്‍ തീരുമാനിച്ചു. മറ്റളവര്‍ ഞങ്ങളുടെ ക്ലാസു കൂടി കൈകാര്യം ചെയ്യാമെന്നേറ്റു. സ്റ്റാഫ് റൂമില്‍ ചര്‍ച്ചകള്‍ കനത്തു. വിജിത്ത് സാറിന്റെ പരന്ന വായനയിലൂടെ നേടിയെടുത്ത അറിവുകള്‍ ചര്‍ച്ചക്ക് കൊഴുപ്പേകി. സ്ക്രിപ്റ്റിലെ വാക്യങ്ങള്‍ ഒരോരുത്തരായി സംഭാവന ചെയ്തു. മറ്റുള്ളവര്‍ അത് പോളിഷ് ചെയ്ത് കൂടുതല്‍ ഭംഗിയാക്കി. മിനിടീച്ചര്‍ മനോഹരമായ കൈപ്പടയില്‍ അവ കടലാസിലേക്ക് പകര്‍ത്തി. അങ്ങനെ വൈകുന്നേരമായപ്പോഴേക്കും ഞങ്ങള്‍ക്ക് തൃപ്തികരമായ ഒരു സ്ക്രിപ്റ്റ്  റെഡിയായി. കനകമണി ടീച്ചറെകൊണ്ട്  സ്ക്രിപ്പിലെ ഉള്ളടക്കം സൂപ്പര്‍ ചെക്ക് ചെയ്യിച്ചു. ഭാഷാ പരമായ അപാകതകള്‍ വിജയകുമാര്‍ സാര്‍ തിരുത്തി തന്നു. അപ്പോഴേക്കും നാലുമണിയായി. ബെല്ലടിച്ചു. കുട്ടികള്‍ പോയി. സ്കൂള്‍ നിശബ്ദമായി. ഞാനും വിജിത്ത് സാറും കൂടി കമ്പ്യൂട്ടര്‍ ലാബിലെത്തി. സ്ക്രിപ്റ്റ് വിശദമായി ഒന്നുകൂടി വായിച്ചു. വിജിത്ത് സാറിന്റെ ഘനഗംഭീര സ്വരത്തില്‍ തന്നെ ശബ്ദം ലേഘനം ചെയ്യാന്‍ തീരുമാനിച്ചു. വിജിത്ത് സാര്‍ കട്ടിയില്‍ ഒന്ന് ചുമച്ച് സ്വരം ശരിയാക്കി. റെക്കോര്‍ഡിങ്ങ് തുടങ്ങി. തെറ്റിയും തിരുത്തിയും ഇന്റോനേഷന്‍ മാറ്റിയുമൊക്കെ ഒരുപാട് ക്ലിപ്പുകളായി റെക്കോര്‍ഡിങ്ങ് പൂര്‍ത്തിയാക്കി. മറ്റെല്ലാവരുടെയും ജോലി കഴിഞ്ഞു. ഇനിയുള്ള പണി ഞാന്‍ ഒറ്റക്ക്. ഡിജിറ്റലും അല്ലാത്തതുമായ എല്ലാ രേഖകളുമായി ഞാന്‍ വിട്ടിലേക്ക് തിരിച്ചു.

ഓരോ സന്ദര്‍ഭത്തിനും പറ്റിയ ചിത്രങ്ങളും വീഡീയോകളും ബാക്ക്ഗ്രൗണ്ട് സ്കോറും കണ്ടത്തലായിരുന്നു ഏറെ ശ്രമകരമായ ജോലി. കിട്ടിയ ഡിജിറ്റല്‍ ഇന്‍ഫോര്‍മേഷനുകളെല്ലാം ഇനം തിരിച്ച് ഫോള്‍ഡറിലാക്കി. പിന്നെ എഡിറ്റിങ്ങ് തുടങ്ങി. ശേഖരിച്ച ഡിജിറ്റല്‍ ഇന്‍ഫോര്‍മേഷനുകള്‍ക്കൊപ്പം 2 ദിവസത്തെ ഉറക്കവും കമ്പ്യൂട്ടിറില്‍ ഹോമകുണ്ഡം ഒരുക്കി അതില്‍ ദഹിപ്പിച്ചു. ഒടുവില്‍ ആ ഹോമകുണ്ഡത്തില്‍ നിന്ന് 15 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ഉദിച്ചുവന്നു.
ഇതാ.......... കണ്ട് നോക്കൂ.....................

പ്രിയ വായനക്കാരേ.......  നിങ്ങളുടെ കമന്റുകളാണ് എന്റെ ഊര്‍ജം ...... ക്രിയാത്മകമായ അഭിപ്രായങ്ങള്‍ കുറിക്കാന്‍ മറക്കല്ലേ..........

പ്രൂഫ് റീഡിങ്ങ് : ചൂവി.

22 comments:

  1. A good piece.Hope more of such will follow.The makers of this video deserves praise.
    Also hope some one will make scripts on real life sacrifices /actions of earlier men and women who acted in good faith for public good but reamin unknown to the larger public especially of the present bgeneration

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട്!

    ReplyDelete
  3. നിധിന്‍ സാര്‍,
    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തെക്കുരിചുള്ള വീഡിയോ അത്യുഗ്രന്‍. ഒരു പ്രൊഫെഷണല്‍ ടച് ഉണ്ട്. ചാനലുകളിലെ ഒരു പ്രോഗ്രാം കണ്ട ഫീല്‍ തോന്നി. ശബ്ദ മിശ്രണം അതിഗംഭീരം. ഒരു സ്കൂളിനു ഇത്രയും ഒക്കെ ചെയ്യാന്‍ കഴിയും എന്ന് താങ്കളും ടീമും തെളിയിച്ചു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. എഴേമുക്കാല്‍ മിനിറ്റ് അല്ലെ നല്‍കിയിട്ടുള്ളൂ.

    മാത്സ് ബ്ലോഗ്‌ സന്ദര്‍ശകരേ നിങ്ങള്‍ തീര്‍ച്ചയായും മാത്സ് ബ്ലോഗ്‌ ഹോമില്‍ ഇടതു മാര്‍ജിനില്‍ ആദ്യം കൊടുത്തിരിക്കുന്ന ഈ വീഡിയോ കാണണം. കുട്ടികളെ കാണിക്കണം.

    മുകളില്‍ നല്‍കിയിരിക്കുന്നത് മാത്സ് ബ്ലോഗില്‍ ഞാനെഴുതിയ കമന്റ് ആണ്. നിസാര്‍ സാര്‍ വഴി താങ്കളുടെ ബ്ലോഗില്‍ എത്തി. അഭിനന്ദിച്ചത് കുറഞ്ഞോ എന്നൊരു സംശയം. സിനിമകള്‍ ഇറങ്ങി കഴിഞ്ഞു 'മേകിംഗ് ഓഫ് ദ ഫിലിം ' ഇറക്കാരില്ലേ. അത് മാതിരിയുണ്ട് ഒരുക്കം നടത്തിയതിന്റെ വിവരണം.... നന്നായിരിക്കുന്നു.... സ്ടുടിയോക്കാര്‍ എങ്ങനെ റിയാക്റ്റ്‌ ചെയ്യുമോ ആവോ?

    ReplyDelete
  4. അഭിമാനം തോന്നി...പുതിയ സങ്കേതങ്ങൾ നമ്മൾ അധ്യാപകർ നന്നായി ഉപയോഗിക്കുന്നു എന്നു കണ്ടപ്പോൾ.വീഡിയോ മനോഹരമായിട്ടുണ്ട്..ഞങ്ങൾ ഇത് തീർച്ചയായും കുട്ടികൾക്ക് കാണിച്ചു കൊടുക്കും.സാറിനും കൂടെ പ്രവർത്തിച്ചവർക്കും അഭിനന്ദങ്ങൾ...എനിയും ഇത്തരം സംരഭങ്ങൾ എറ്റെടുത്ത് നടത്താൻ മറ്റ് അധ്യാപകർക്കും ഇതു പ്രചോദനമാവട്ടെ.....

    ReplyDelete
  5. നിധിന്‍ സാര്‍
    അഭിനന്ദനങ്ങള്‍.................

    ReplyDelete
  6. നിധിന്‍ സാര്‍
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
    സാങ്കേതിക വശങ്ങള്‍ കൂടി വിശദീകരിക്കുമെങ്കിന്‍ കൂടുതല്‍ പ്രയോജനം ചെയ്തേക്കും

    ReplyDelete
  7. nithin sir
    I apreciate you to take such effort to make the clipping which will be very helpfull in S S class

    ReplyDelete
  8. Excellent....congrats to you and your team!!




    ReplyDelete
  9. lathika balakrishnanAugust 15, 2012 at 11:31 PM

    very well done!!

    ReplyDelete
  10. ഞങ്ങള്‍ തീര്‍ച്ചയായും ഈ ദൃശ്യവതരണം കുട്ടികളുമായി പങ്കിടുന്നതാണ്. സര്‍ അങ്ങയുടെ ഉദ്യമം വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ നേരുന്നു.

    ReplyDelete
  11. Nihin sir and team,

    Very good job, Congragulations

    pullad BRC

    ReplyDelete
  12. very good sir
    expect more from you...

    ReplyDelete
  13. നിധിന്‍ സര്‍,
    പോസ്റ്റിലെ അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലൊ. കാരണം താങ്കല്‍ ഒരു തരത്തിലും മോശമാകരുത് എന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ്.

    ReplyDelete
  14. പൊതുവിദ്യഭ്യാസത്തെ ഏറെ സ്നേഹിക്കുന്ന ഒരാളെന്ന നിലക്ക് അഭിമാനം തോന്നുന്നു മാഷേ... വാക്കുകളില്ലെനിക്ക് അഭിനന്ദിക്കാന്‍ ....

    ReplyDelete
  15. കാണാൻ വൈകിയതിൽ നിരാശ തോനുന്നു ..... എങ്കിലും അഭിനന്ദിക്കാൻ വൈകുന്നില്ല ,.. വളരെ നന്നായിട്ടുണ്ട് ,.... ഞങ്ങളെപോലുള്ള തുടക്കകാർക്ക് ഒരു പ്രചോദനമാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ.. .. :-) :-):-):-):-):-)

    ReplyDelete
  16. സ്വാതന്ത്ര്യ സമര ചരിത്രത്തേ കുറിച്ച് സാർ നിർമിച്ച ഒരു വീഡിയോ ഇന്ന് ഞാൻ ക്ലാസ്സിൽ കാണിക്കുകയുണ്ടായി .. നാലാം ക്ലാസ്സിലെ പരിസരപഠനത്തിലെ " സ്വാതന്ത്ര്യത്തിലേക്ക് " എന്ന യൂണിറ്റിനു വളരെ യോജിച്ച ഒരു മറ്റീരിയൽ ആണത് .ടൈറ്റിലിൽ സാറിന്റെ പേര് കാണിച്ചപ്പോൾ കുട്ടികള്ക്ക് താങ്കളെ കുറിച്ച് പറഞ്ഞ് കൊടുത്തു . ഇത് പോലെയുള്ള വീഡിയോകൾ സൃഷ്ട്ടിച്ച താങ്കള്ക്കും മറ്റ് അണിയറ പ്രവർത്തകർക്കും എന്റെയും കുട്ടികളുടെയും നന്ദി .

    ReplyDelete
  17. നിധിൻ സർ
    അഭിനന്ദനങ്ങൾ വെച്ചൂർ സ്കൂളിലെ ഇങ്ങേനോയോരുദ്യമം വൈക്കം ബി ആർ സി യിൽ പോലും ചർച്ചയായില്ല. അടുത്ത എസ് എസ് ക്ലസ്ട്ടരിൽ ഇക്കാര്യം പറയും.
    എൻറെ സോഷ്യൽ സയൻസ് ക്ലാസ്സു കളിലും ഇതെനിക്കൊരു വിലയേറിയ സഹായമാകും

    ReplyDelete
  18. എങ്ങനെ അഭിനന്ദിക്കണമെന്ന് അറിയില്ല. സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി..
    അഭിവാദ്യങ്ങൾ..

    ReplyDelete