ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Tuesday, June 26, 2012

ബഡ്ഡിങ്ങും ഗ്രാഫ്റ്റിങ്ങും പിന്നെ കുറേ നല്ല ഓര്‍മകളും

വീണ്ടും ശാസ്ത്രാധ്യാപനത്തിന്റെ വാതായനങ്ങള്‍ എനിക്ക് മുന്നുല്‍ തുറന്നു കിട്ടി. എറെ നാളായി പൂട്ടിയിട്ടിരുന്ന എന്റെ ബൂലോക ജാലകം ഇന്ന് വീണ്ടും തുറക്കുകയാണ്. പഠനത്തിനായി അവധിയെടുത്തതിനെ തുടര്‍ന്ന് മാഞ്ഞൂര്‍ സ്കൂളില്‍ നിന്നും വെച്ചൂര്‍ സ്കൂളിലേക്ക് സ്ഥലം മാറിപ്പോവേണ്ടി വന്നു. ഒപ്പം എന്റെ  ശാസ്താധ്യാപകന്റെ കുപ്പായവും ഊരേണ്ടി വന്നു. ഈ വര്‍ഷം വീടിനടുത്തുതന്നെയുള്ള കടപ്പൂര്‍ സ്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടി. നല്ലവരായ സഹപ്രവര്‍ത്തകരുടെ കരുണ കൊണ്ട് എനിക്ക് ശാസ്ത്രാധ്യാപകന്റെ കുപ്പായം വീണ്ടും അണിയാറായി....

പച്ചയാം വിരിപ്പ് എന്ന 7 ാം ക്ലാസിലെ പാഠഭാഗത്തിലൂടെ ഇപ്പോള്‍ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഒപ്പം പഴയ ഒരുപാട് ഒര്‍മകളിലൂടെയും..... മാഞ്ഞൂര്‍ സ്കൂളില്‍ ആയിരുന്ന സമയത്ത് ഈ പാഠഭാഗം പഠിപ്പിക്കുന്ന അവസരത്തില്‍ പലപ്രശ്നങ്ങളും ഞാന്‍ നേരിട്ടു. പ്രശ്നപരിഹാരത്തിന് ഒരു പഠനയാത്ര തന്നെ സംഘടിപ്പിക്കേണ്ടി വന്നു. ആ സ്മരണകളിലേക്ക്  ഒന്നെത്തിനോക്കാന്‍ ഒരു ശ്രമം നടത്തുകയാണ്.

പച്ചയാം വിരിപ്പ് എന്ന പാഠഭാഗം കുട്ടികളെ മണ്ണിനോടും കൃഷിയോടും കൂടുതല്‍ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്ല വിത്ത് / നടീല്‍ വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ സ്വീകരിക്കുന്ന വിവിധ മാര്‍ഗങ്ങളെ പറ്റി കൂടുതല്‍ അന്വേഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും അവയില്‍ ചിലത് പരീക്ഷിച്ച് നോക്കാനുമെല്ലാം പാഠഭാഗത്ത് നിര്‍ദേശിക്കുന്നുണ്ട്. ബഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് തുടങ്ങിയവയെ പറ്റി കൂടുതല്‍ മനസിലാക്കി അത് പരീക്ഷിച്ചു നോക്കുക എന്നത് പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്യേണ്ടതുണ്ടായിരുന്നു. ടെക്സ്റ്റ് ബുക്കില്‍ നല്‍കിയിട്ടുള്ളതും  ഇന്റര്‍നെറ്റില്‍ നിന്നും ശേഖിച്ചതുമായ വിവരങ്ങള്‍ ഉപയോഗിച്ച് ചില പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.... ആദ്യം ബഡ്ഡിങ്ങു തന്നെയാവട്ടെ.... കത്തി, ബ്ലെയ്ഡ് തുടങ്ങിയ മാരകായുധങ്ങളുമായി ഒരു വ്യാഴാഴ്ച്ച രാവിലത്തെ ഇന്റര്‍വെല്ലിനു ശേഷമുള്ള സയന്‍സ് പീരിയഡ് ഞങ്ങള്‍ പുറത്ത് ചാടി.. ഏഴാംക്ലാസിന്റെ വാതുക്കല്‍ തന്നെ നില്‍ക്കുന്ന പാവം ചെമ്പരത്തി..... മാരകായുധങ്ങളുമായി അടുത്തേക്ക് വരുന്ന "കൊട്ടേഷന്‍ ടീമിനെ" കണ്ട് നടുങ്ങി..... "കൊള്ളാം ബഡ് ചെയ്യാന്‍ പറ്റിയ ചെടി" എന്നൊക്ക ആരൊക്കെയൊ പറയുന്നത് കേട്ടിട്ടാണോ അതോ ഇളം കാറ്റേറ്റിട്ടാണോ ആ ചെമ്പരത്തി ചെടിയുടെ ഇലകള്‍ നന്നായി വിറയ്കുന്നുണ്ടായിരുന്നു. ഞാന്‍ ആ വിറയ്ക്കുന്ന ഇലകളെ മെല്ലെ വകഞ്ഞ് മാറ്റി  മുകുളം ഒട്ടിച്ചു ചേര്‍ക്കാന്‍ പറ്റിയ ഒരു കമ്പ് കണ്ടെത്തി. കൂട്ടത്തിലെ പ്രധാന ദിവ്യന്മാരും അത് ശരി വച്ചു.
" സാറേ... ആ കിണറിനടുത്ത് നില്‍ക്കുന്ന കട്ട ചെമ്പരത്തീടെ മുകുളം ഇവിടെ ഒട്ടിക്കാം...." ജോയല്‍ പറഞ്ഞു.
" അതെ സാറേ അതു മതി..." ചിലര്‍ അതിനെ അനുകൂലിച്ചു.
"എന്റെ വീട്ടില്‍ രണ്ടു നിലയുള്ള ഓറഞ്ച് നിറമുള്ള ചെമ്പരത്തിയുണ്ടായിരുന്നു ... ശോ... അതായിരുന്നേല്‍ അടിപൊളിയായിരുന്നു... " ജിനു മുരാരി പരിഭവിച്ചു....

ഏതായാലും കുട്ടികളുടെ അഭിപ്രായം മാനിച്ച് ഞങ്ങള്‍ കിണറിനടുത്തേക്ക് നടന്നു. ചെമ്പരത്തിചെടിയുടെ ഇലകള്‍ മാറ്റി നോക്കിയപ്പോള്‍ വിടരാന്‍ കൊതിക്കുന്ന ധാരാളം കുഞ്ഞുമുകളങ്ങള്‍ ഞങ്ങളെ നോക്കി ചിരിക്കുന്നു. ബ്ലേഡ് ഉപയോഗിച്ച് ഒരെണ്ണം ഞാന്‍ അടര്‍ത്തിയെടുത്തു. പലര്‍ക്കും പരീക്ഷിച്ചു നോക്കാന്‍ തിടുക്കമായി. ചിലര്‍ എന്റെ കയ്യില്‍ നിന്ന് ബ്ലേഡ് വാങ്ങി ഓരോ മുകുളങ്ങള്‍ അടര്‍ത്തിയെടുത്തു. അങ്ങനെ അടര്‍ത്തിയെടുത്ത അഞ്ചാറ് മുകുളങ്ങളുമായി ഞങ്ങള്‍ പഴയ സ്ഥലത്ത് തിരിച്ചെത്തി. "എന്നെ എന്തു ചെയ്യാന്‍ പോവാ നിങ്ങള്‍?" എന്ന് ചോദിക്കുന്ന ഭാവത്തില്‍ ചെമ്പരത്തിചെടി കാറ്റില്‍ ആടി ഉലയുന്നുണ്ടായിരുന്നു. അത് വകവെക്കാതെ നേരത്തേ കണ്ടു വച്ച കമ്പില്‍ ഒരു "T" ആകൃതില്‍ ഒരു മുറിവുണ്ടാക്കി അതിനിടയിലേക്ക് ഒരു മുകുളത്തെ തിരുകിവച്ചു. നൂലുപയോഗിച്ച് ആഭാഗം കെട്ടിവച്ചു. അപ്പോഴേക്കും മറ്റ് മുകുളങ്ങളും ബഡ്ചെയ്യാന്‍ റെഡിയായി ഒരു സംഘം കാത്തിരിക്കുന്നുണ്ടായിരുന്നു. അവര്‍ക്കും അവസരം കൊടുത്തു.
എല്ലാം കഴിഞ്ഞ്, ചെയ്ത വീര കൃത്യം ദൂരെ നിന്ന് എല്ലാവരും കൂടെ നോക്കി ആസ്വദിച്ചു.
"നോക്കിക്കോ സാറെ എന്റെ ബഡിങ്ങ് പിടിക്കും."
" എന്റേം..."
" നിന്റെ കെട്ട് മുറുകീട്ടല്ല ... "
അങ്ങനെ പതിവുള്ള കശപിശ സംസാരങ്ങള്‍ക്കിടയില്‍ മണിയടി ശബ്ദം മുഴങ്ങി..
"എല്ലാ ദിവസോം നോക്കണം...... മാറ്റങ്ങള്‍ നോട്ടില്‍ കുറിച്ചേക്കണം.... ആരേം തൊടാന്‍ സമ്മതിച്ചേക്കരുത്..."
തുടങ്ങിയ നിര്‍ദേശങ്ങള്‍ നല്‍കി ഞാന്‍ സ്ഥലം വിട്ടു. കുട്ടികള്‍ പലരും അവിടെ തന്നെ നിന്ന് ചെയ്തു വച്ചിരിക്കുന്നതിനെ ഉറ്റു നോക്കി കൊണ്ടിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞു. നിരാശാജനകമായ കാഴ്ച്ചയാണ് ഞങ്ങളെ കാത്തിരുന്നത്.  ഒട്ടാന്‍ വച്ച ബഡുകള്‍ ഓരോന്നായി കരിഞ്ഞു തുടങ്ങിയിരിക്കുന്നു. ഒരോന്നു കരിയുമ്പോഴും മറ്റുള്ളവരുടെ കുത്തുവാക്കും പരിഹാസങ്ങളും കൊണ്ട് അത് ചെയ്തവരുടെ മുഖങ്ങള്‍ വാടി വന്നു. ഞാന്‍ ചെയ്ത ബഡും അങ്ങനെ ഒരു ദിവസം കരിഞ്ഞുണങ്ങിയതായി കണ്ടെത്തി.
"ദേ സാറു ചെയ്തതും കരിഞ്ഞു....  പിന്നാ ഞങ്ങളുടെ.... " രെഹിലിന്റെ ഡയലോഗ്.
കുട്ടത്തോടെ കരിഞ്ഞ ബഡുകളെ നോക്കി ക്ലാസ് ഒന്നടങ്കം നെടുവീര്‍പ്പെട്ടു.
"ഇനി ബഡ് ചെയ്യുന്നതിന് മുന്‍പ് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചിട്ടേയുള്ളു. അങ്ങനെയങ്ങു തോല്‍ക്കാന്‍ പാടില്ലാല്ലോ "
അന്ന് മുഴുവന്‍ സ്കുളിലുടെ നടക്കുമ്പോള്‍ അതിനെപറ്റി തന്നയായിരുന്നു ചിന്ത. ആരോടാ ഒന്ന് ചോദിക്കുക. സഹപ്രവര്‍ത്തകരോട് ചോദിച്ചെങ്കിലും കൃത്യമായി പറഞ്ഞ് തരാന്‍ ആര്‍ക്കും കഴിഞ്ഞില്ല.
" റബ്ബര്‍ നേഴ്സറിയില്‍ ചെന്നാല്‍ നല്ല ബഡ്ഡര്‍മാരുണ്ടാവും . അവരോട് ചോദിച്ചാല്‍ ഭംഗിയായി പറഞ്ഞു തരും." ലിന്‍സി ടീച്ചര്‍ പറഞ്ഞു.
" കൊള്ളാം നല്ല ഐഡിയ. കോട്ടയം ജില്ലയിലാണോ റബര്‍ നേഴ്സറിക്ക് പഞ്ഞം? അന്വേഷിച്ചിട്ട് തന്നെ കാര്യം"
അന്ന് വൈകുന്നേരം ബൈക്കില്‍ വിട്ടിലേക്ക് പോകുന്നേരം വഴിയരികിലെല്ലാം വല്ല റബ്ബര്‍ നേഴ്സറിയുണ്ടോന്ന് നോക്കിനോക്കിയാണ് പോയത്. കുറവിലങ്ങാടെത്തിയപ്പോഴാണ്  'സയന്‍സ് വെക്കേഷന്‍ ട്രെയിനിങ്ങിന്റെ' DRG യില്‍ വച്ച് എബിസാറും ചന്ദ്രമ്മ ടീച്ചരും കോഴായിലുള്ള കോട്ടയം ജില്ലാ കൃഷിത്തോട്ടത്തെ പറ്റി പറഞ്ഞത് ഓര്‍മ വന്നത്. 5 മണിക്ക് മുമ്പ് സ്ഥലത്തെത്തിയാല്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയാം. പിന്നെ ഒന്നും ആലോചിച്ചില്ല. വണ്ടി അങ്ങോട്ട് തിരിച്ചു.   5 മിനിറ്റിനുള്ളില്‍ സ്ഥലത്തെത്തി. ഓഫീസ് തപ്പി കണ്ടുപിടിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. സംഗതി വെരി സിംമ്പിള്‍. സ്കൂളിന്റ ഒരു ലെറ്റര്‍ ഹെഡില്‍ ഹെഡ് മാസ്റ്റരുടെ പേരില്‍ ഒരു അപേക്ഷ തന്നാല്‍ മതി. എന്നു വേണമെങ്കിലും കുട്ടികളെയും കൊണ്ടു വന്നോളാന്‍ അനുവാദം കിട്ടി.
" വരുന്നതിന്റെ തലേദിവസം ഒന്ന് വിളിച്ച് പറഞ്ഞേക്കാമോ? "
"അതിനെന്താ മാഡം. നമ്പര്‍ തന്നോളൂ...."
" 944......."
നമ്പറും വാങ്ങി ഉത്സാഹഭരിതനായി വീട്ടിലേക്ക് മടങ്ങി...
പിറ്റേന്ന് സ്കുളിലെത്തി കാര്യങ്ങള്‍ കുട്ടികളുമായി ചര്‍ച്ച ചെയ്തു. 20 രൂപാ വീതം പിരിക്കാന്‍ തീരുമാനിച്ചു. ബസ് ടിക്കറ്റിനുള്ള തുക  മാത്രം. കുട്ടികള്‍ ഒരു ടൂര്‍ പോകുന്നതിന്റെ ആവേശത്തിലായി. പെണ്‍കുട്ടികള്‍ ഉള്ളതല്ലേ അതുകൊണ്ട്  ലിന്‍സി ടീച്ചറെ കൂടെ കൂട്ടണം. ടീച്ചറോട് പ്രത്യേകിച്ച് ചോദിക്കേണ്ട കാര്യമില്ല. കാരണം നല്ല കാര്യങ്ങള്‍ ആരു ചെയ്താലും ടീച്ചര്‍ ഫുള്‍ സപ്പോര്‍ട്ടാണന്ന്  എനിക്കുറപ്പായിരുന്നു. പറയേണ്ട താമസം ടീച്ചര്‍ റെഡി. കാര്യങ്ങള്‍ ഹെഡ്മാസ്റ്ററായിരുന്ന ബേബി സാറിനോടും ചര്‍ച്ച ചെയ്തു. ലെറ്റര്‍ തയാറാക്കി സാറിനെ കൊണ്ട് ഒപ്പും സീലും വെപ്പിച്ചു.
അന്ന്  ആറാം പീരിയഡ് അഞ്ചാ ക്ലാസില്‍ സയന്‍സായിരുന്നു. ചെടികളുടെ വളര്‍ച്ചക്ക് ജലത്തിന് പകരമായി മറ്റെന്തെങ്കിലും ദ്രാവകം ഉപയൊഗിക്കാന്‍ കഴിയുമോ എന്ന പരീക്ഷണം നടത്തി അതിന്റെ ചില ചിത്രങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. അപ്പോള്‍ അതു വഴി സൂബി ടീച്ചര്‍ കടന്നു വന്നു.
" സാറും കുട്യോളും കൂടി 20 രൂപാ ടൂര്‍ പോകുന്നെന്ന് പറയണത് കേട്ടല്ലോ? "
( കുട്ടികള്‍ അതിനിടെ പഠനയാത്രക്ക് 20 രൂപാ ടൂര്‍ എന്ന് ഓനമപ്പേരിട്ടിരുന്നു. )
അതെ ഈ ബുധനാഴ്ച്ച പോകും. 5 , 6 ക്ലാസുകാരുടെ കാര്യം ടീച്ചറെ ഏല്‍പ്പിക്കുന്നു.
സാര്‍ മൊബെയിലില്‍ വീഡിയോ പിടിച്ച് കഷ്ടപ്പെടണ്ട. ഞങ്ങളുടെ വീട്ടില്‍ ഒരു ഹാന്റി ക്യാം ഉണ്ട് അത്  കൊണ്ട് പൊയ്ക്കോ."
" ഹായ് അതു കൊള്ളാം. എന്നാ നാളെ തന്നെ അത് കൊണ്ടോരാമോ?"

"കൊണ്ട വന്നാലും അതിന്റെ സൂത്രപ്പണികളൊന്നും എനിക്ക് പറഞ്ഞു തരാന്‍ അറിയില്ല. വീട്ടില്‍ വന്ന് സാറിനോട് ചോദിച്ചാല്‍ അതിന്റെ ടെക്കിനിക്കൊക്കെ കാണിച്ചുതരും."


പിറ്റേന്ന് രാവിലെ തന്നെ സ്കൂളിലേക്ക് വരുന്നതിന് മുമ്പ് ടീച്ചറുടെ വീട്ടില്‍ കയറി ഹാന്‍ഡിക്യാം വാങ്ങി. വീട്ടിലെത്തിയ ഉടന്‍ അതിന്റെ പണി പഠിച്ചെടുത്തു. ചാര്‍ജ് ചെയ്ത് റെഡിയാക്കി. അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ആ സുദിനം വന്നത്തി. 8.30ന്  തന്നെ ഞങ്ങള്‍ സ്കൂളില്‍ എത്തി. 9.15 നുള്ള മേരി മാതാ ബസ്സില്‍ കയറി ഞങ്ങള്‍ കുറവിലങ്ങാടിന് യാത്രയായി.

ഇനി ഞാന്‍ അധികപ്രസംഗം നടത്തുന്നില്ല...... ഇനിയുള്ള കഥ ക്യാമറയില്‍ പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ പറയട്ടെ.........
ഫാമില്‍ എത്തിയ ഉടന്‍ കൃഷി ഓഫിസര്‍ ശ്രീ ജേക്കബ് സാര്‍ ബഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് എന്നിവ ചെയ്യുന്ന രീതിയും അതിന്റെ പ്രാധാന്യവും ഭംഗിയായി വിവരിച്ച് തന്നു. ദാ കണ്ടു നോക്കൂ.......
പിന്നീട് അദ്ദേഹത്തിന്റെ സഹായി ഗ്രാഫ്റ്റിങ്ങ് ചെയ്യുന്നതെങ്ങെനയാണന്ന് കാണിച്ചു തന്നു.
ദാ ഇനി ബഡിങ്ങ് ചെയ്യുന്നത് എങ്ങനെയെന്ന് കാണൂ......
ഇനി ലെയറിങ്ങ് കാണാം...
കോഴാ കൃഷി ഫാമില്‍ തെങ്ങിന്‍ തൈ ഉത്പാദിപ്പിക്കുന്നതിനെ പറ്റി പറയുന്നത് ശ്രദ്ധിക്കൂ.....
ഫാമിനുള്ളില്‍ ISRO യുടെ സഹായത്തോടെ ഒരു വെതര്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ വിശേഷങ്ങളും ഫാമിലെ മറ്റ് കാഴ്ച്ചകളും കണ്ട് ഞങ്ങള്‍ മടങ്ങി.....

 എന്നെന്നും ഓര്‍മിക്കാന്‍ അനുഭവങ്ങള്‍ സമ്മാനിച്ച പഠനയാത്ര ...... പിന്നീടുള്ള വര്‍ഷങ്ങളില്‍ ബഡിങ്ങിലും ലെയറിങിലും പരാജയത്തിന്റെ കയ്പ്പ് അറിയേണ്ടി വന്നിട്ടില്ല....

സ്കൂളില്‍ ചെയ്ത ബഡിങ്ങിന്റെ ചില ചിത്രങ്ങള്‍ ഇതാ....


അതിനിടെ ഒരു ദിവസം ഒരു മിടുക്കി അവള്‍ വീട്ടില്‍ വച്ച് ലെയറിങ്ങ് നടത്തിയതിന്റെ തെളിവുമായി വന്നു.
അതിനെ ഞങ്ങള്‍ ക്ലാസിനു മുന്നിലെ മുറ്റത്ത് നട്ട് പിടിപ്പിച്ചു.

കടപ്പുര് സ്കൂളിലും ഇക്കൊല്ലം പരീക്ഷണം ആവര്‍ത്തിച്ചു......

ഈ പരീക്ഷണവും വിജയമാവും എന്ന പ്രതീക്ഷയോടെ.........................

                                                                                                  പ്രൂഫ് റീഡിങ്ങ് : ചൂവി.
 

52 comments:

 1. ഇടവേളക്ക് ശേഷം പുത്തൻ പരീക്ഷണങ്ങളുമായി വന്നതിന് ആശംസകൾ..

  ReplyDelete
 2. ശാസ്ത്രാദ്ധ്യാപകന്റെ കുപ്പായം നീണാള് വാഴട്ടെ.

  ReplyDelete
 3. നന്നായി ..അഭിനന്ദനങ്ങൾ

  ReplyDelete
 4. മനോഹരമായൊരു പോസ്റ്റ്‌.
  ശരിക്കും പഠനര്‍ഹം!

  (കുറച്ചുപേരെ ഇങ്ങോട്ട് കൂട്ടിവരാം. കൂടുതല്‍പേര്‍ ഇത് വായിക്കട്ടെ)
  വീണ്ടും കാണാം. ആശംസകള്‍

  ReplyDelete
 5. കണ്ണൂരാന്‍ വഴി വന്നു..
  ശരിക്കും പടനാര്‍ഹാമായ പോസ്റ്റ്‌ തന്നെ.. ഞാനും VHSC Agriculture ആയതു കൊണ്ട് ഇതൊക്കെ ഇതിനുമുമ്പ് ചെയ്തിട്ടുള്ളതാണ്‌..ആ ഓര്‍മകളിലേക്ക് പോയി..
  ഭാവുകങ്ങള്‍..
  http://www.kannurpassenger.blogspot.in/2012/05/blog-post_30.html

  ReplyDelete
 6. കണ്ണൂരാന്‍ വഴി വന്നു. ഉള്ളതു പറയാമല്ലോ...ഇത്രയും നല്ല ഒരു പോസ്റ്റ്...ഹാ..ഹാ.. എന്തുരസം വായിക്കാന്‍ . ഇല്ലെങ്കിലും അദ്ധ്യാപകര്‍ ...നല്ല അദ്ധ്യാപകര്‍ .. എപ്പോഴും സമൂഹത്തിന്‍റ കാണാക്കയങ്ങളാണ്. തപ്പി നോക്കിയാലവിടെ മുത്തും പവിഴവും എല്ലാം കാണും. ഞാനും കുറച്ചുനാളാ വര്‍ഗ്ഗക്കാരിയായിരുന്നേ....

  ReplyDelete
 7. മാഷേ..!
  കോഴായിലെ ‘100ഏക്കര്‍ ഫാം‘(അങ്ങനെ ഒരു അപരനാമംകൂടിയുണ്ട്) എനിക്കും രസമുള്ള ഓര്‍മകളാണു സമ്മാനിക്കുന്നത്. 1984 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കോഴ്സ് ആദ്യമായി തുടങ്ങിയ നാളുകളില്‍ അഗ്രിക്കള്‍ച്ചര്‍ പഠനവിഷയമായപ്പോള്‍, പ്രാക്റ്റിക്കല്‍ അത്രയും ചെയ്തത് ഈ ഫാമിലായിരുന്നു..!എന്റെവീട്ടിലെ ക്രോട്ടണ്‍ ചെടിയും,മുല്ലയും ,മാവും പ്ലാവും ഒക്കെ ആ പരീക്ഷണനിരീക്ഷണങ്ങളുടെ രക്തസാക്ഷികളാണ്..! അവിടത്തെ പേരത്തോട്ടവും,സപ്പോട്ട മരങ്ങളുമൊക്കെ ഇപ്പോഴും ഉണ്ടോ ആവോ..? ‘ബീ‘കള്‍ച്ചറില്‍ പ്രാക്റ്റിക്കല്‍ ചെയ്തപ്പോള്‍ കിഴക്കുഭാഗത്തെ(റോഡിനു മറുവശം) തെങ്ങിന്‍ തോപ്പിലെ തേനീച്ചക്കൂട്ടില്‍ കയ്യിട്ടു..‘റാണി’ഒഴികെ ബാക്കി പരിവാരങ്ങളൊക്കെ കുത്ത് പ്രാക്റ്റീസു ചെയ്തത് ഞങ്ങടെ ദേഹത്ത്.! അന്ന് ഞങ്ങള്‍ ഓടിയ വഴിയിലൊക്കെ ഇപ്പോള്‍ പുല്ലു മുളച്ചോ ആവോ..??

  മാഷിന്റെ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഇനിയും തുടരട്ടെ..
  ആശംസകളോടെ..പുലരി

  ReplyDelete
 8. നന്നായിട്ടുണ്ട്.

  surumah.blogspot.com

  ReplyDelete
 9. കണ്ണൂരാന്‍ വിളിച്ചു. ഞാന്‍ വന്നു. പക്ഷെ ഓഫീസില്‍ പകല്‍ വീഡിയോകള്‍ ബ്ലോക്കായതിനാല്‍ വൈകിട്ടേ കാണാനാവു. കണ്ടുകൊള്ളാം. വിവരണം വായിച്ചപ്പോള്‍ തന്നെ എനിക്കു ഹരമായി. ആശംസകള്‍.

  ReplyDelete
 10. അതു ശരി....നല്ല പരിപാടി...

  ReplyDelete
 11. മനോഹരമായിരിക്കുന്നു. അധ്യാപകര്‍ ആയാല്‍ ഇങ്ങനെ വേണം.. :)

  ReplyDelete
 12. നല്ല പോസ്റ്റ്‌ പഠിക്കാന്‍ കുറെ കാര്യങ്ങള്‍ ഉണ്ട്‌..മനോഹരമായ ശൈലിയിലും അവധരിപ്പിച്ചു,വിഡിയോ കാണുമ്പോ ചെയ്തു നോക്കാന്‍ തോന്നുണ്ട്..
  നാട്ടില്‍ പോയിട്ട് ഒരു പരീക്ഷണം നടത്തണം ....ആശംസകള്‍

  ReplyDelete
 13. മാഷേ കിടിലൻ പോസ്റ്റ്
  നല്ല അറിവ് പകരുന്ന ഒരു തകർപ്പൻ പോസ്റ്റ് തന്നെ

  ആശംസകൾ

  ReplyDelete
 14. എത്ര നല്ല ഉദാഹരണം.
  പുസ്തകം നോക്കി എത്ര പാദിച്ചാലും മനസ്സിലാവാത്തത് ഇങ്ങനെയുള്ള ഒരു പ്രാക്റ്റികല്‍ കൊണ്ട് മനസ്സില്‍ പാതിയും.

  ജീവിതകാലം മുഴുവന്‍ ആ കുട്ടികള്‍ മാഷെ മാര്‍കാനും വഴിയില്ല.

  എല്ലാവിധ ആശംസകളും.

  ReplyDelete
 15. Valare nalla post..iniyum puthu padana reethikalumaayi postukal varatte

  ReplyDelete
 16. Valare nalla post..iniyum puthu padana reethikalumaayi postukal varatte

  ReplyDelete
 17. Valare nalla post..iniyum puthu padana reethikalumaayi postukal varatte

  ReplyDelete
 18. appo mashe ith ithraye ullu alle? Enthayalum nhammakkishtayi.............parappa kasaragod

  ReplyDelete
 19. നൂറില്‍ നൂറു മാര്‍ക്ക്‌..

  ReplyDelete
 20. കണ്ണൂരാൻ വഴി ഇവിടെ എത്തി...വയിച്ചും കണ്ടും രസിച്ചു...ആശംസകൾ

  ReplyDelete
 21. സാധാരണ പല ബ്ലോഗിലേക്കും കണ്ണൂരാന്‍ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇതു വളരെ വിത്യസ്തവും പഠനാര്‍ഹവുമായി . ഞാന്‍ അന്വേഷിച്ചു നടന്ന പല കാര്യങ്ങളും വീഡിയോയിലൂടെ മനസ്സിലാക്കി. ഞാന്‍ അംഗമാ‍യ ഫേസ് ബുക്കിലെ കൃഷി ഗ്രൂപ്പില്‍ ഞാനിതു ഷെയര്‍ ചെയ്യുന്നു. അങ്ങിനെ കൂടുതല്‍ ആളുകളിലേക്കും ഇക്കാര്യ്യങ്ങള്‍ എത്തട്ടെ.മാഷിനു എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 22. kannooran vilichittu vannatha.vannathu karyamayi.nalla post.padanarham.abhinanthanangal

  ReplyDelete
 23. നന്നായിടുണ്ട്. ആശംസകള്‍ :)

  ReplyDelete
 24. കൊള്ളാം. നല്ല അറിവുകള്‍.

  ReplyDelete
 25. മാഷേ,, നല്ല വിജ്ഞാനപ്രദമായ ഒരു ബ്ലോഗ്, പുലികളും പുപ്പുലികളും വാഴുന്ന ബൂലോകനാട്ടില്‍ ഒരു നല്ല ബ്ലോഗറുംകൂടി, ഹൃദയംനിറഞ്ഞ ആശംസകള്‍ ആദ്യമേ നേരുന്നു.
  ഇരുപതു രൂപാമുടക്കി കുട്ടികള്‍ ഇരട്ടിയോ പത്തിരട്ടിയോ, അല്ല വിലമധിക്കാന്‍ കഴിയാത്തഅത്രയും വിജ്ഞാനം നേടിയിരിക്കുന്നു. അക്കാദമിക്ക് പഠനം ഇത്തരം ഫലപ്രദമായി കുട്ടികളിലേക്ക് എത്തിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ആയ താങ്കള്‍ക്ക് പ്രത്യക നമസ്കാരം. ഈ പാഠഭാഗങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വളരെയധികം ഇത് ഉപകാരപ്പെട്ടേക്കും.
  വിഡിയോ മുഴുവനായും ഞാന്‍ കണ്ടു, വളരെ നല്ല വിവരങ്ങളും ഹാന്‍ഡികാം ഉപയോഗിച്ചുള്ള റിക്കോര്ഡിങ്ങും ബാക്ക്ഗ്രൌണ്ട് മ്യുസിക്കും എല്ലാംകൂടി നല്ല ഒരു അനുഭവം, ഞാനും ആ കുട്ടികളുടെകൂടെ ഉണ്ടായിരുന്നുവോ എന്നു തോന്നിപ്പോയി! എല്ലാം വളരെ വിശദമായും വ്യക്തമായും നമ്മള്‍ക്കെല്ലാം വിശദീകരിച്ചുതന്ന കൃഷിഓഫീസറെയും അസിസ്റ്റന്റ്‌മാരെയും പ്രത്യേകം അഭിനന്ദിക്കുന്നു.
  കണ്ണൂരാനാണ് എന്നെ ഇവിടെയെത്തിച്ചത്, തീര്‍ച്ചയായും ഞാനും കുറച്ചുപേരെ അറിയിക്കാം.

  ReplyDelete
 26. മാഷിന്റെ പരീക്ഷണങ്ങള്‍ , ചിലതൊക്കെ മനസ്സിലാക്കാന്‍ സഹായകമായി......പഠനാര്‍ഹമായ പോസ്റ്റിനു നന്ദി!

  ReplyDelete
 27. അധ്യാപനം പാഠപുസ്തകങ്ങളിലും ക്ലാസ്സ് മുറികളും ഒതുക്കി നിര്‍ത്താതെ കുട്ടികളെ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ നേരിടാന്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ അപൂര്‍വമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ താങ്കള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍ ...!
  ആ ശിക്ഷണത്തില്‍ വളരുന്ന കുഞ്ഞുങ്ങള്‍ ഭാവിയുടെ പൊന്‍കിരണങ്ങളായി മാറുമെന്നുറപ്പ്....
  എല്ലാ ആശംസകളും...

  ReplyDelete
 28. പ്രിയ വായനക്കാരേ.....
  ഒരുപാട് നന്ദിയുണ്ട് അഭിപ്രായങ്ങള്‍ കറിക്കുന്നതന്..... കൂടുതല്‍ പേരിലേക്ക് ഇതിനെ പങ്കുവയ്ക്കുന്നനതിന്....
  ഒരുപാട് പേരെ കൂട്ടിക്കൊണ്ടു വന്ന കണ്ണൂരാന് ഒരുപാട് നന്ദി.

  നിങ്ങളുടെ ഈ കമന്റുകള്‍ എനിക്ക് കൂടുതല്‍ ആവേശം പകരുന്നു.... കൂടുതല്‍ മുന്നോട്ട് കുതിക്കാന്‍.... കൂടുതല്‍ ഉയരങ്ങളിലേക്ക് എന്റെ കുട്ടികളുടെ വൈജ്ഞാനിക വൈകാരിക മനശ്ചാലക മേഖലകളെ നയിക്കാന്‍ ..... അവരെ ശാസ്ത്ര കുതുകികളാക്കി വളര്‍ത്താന്‍ .....
  ക്സാസ്മുറികളെ ഇനിയും പ്രവര്‍ത്തനാത്മകമാക്കാനും അവയെല്ലാം ഇവിടെ പങ്കുവെക്കാനും ഇനിയും ആത്മാര്‍ധമായിത്തനെ ശ്രമിച്ചുകൊണ്ടിരിക്കും.....
  ഒരിക്കല്‍കൂടി എല്ലാവര്‍ക്കും നന്ദി... ഇനി വരാനിരിക്കുന്നവര്‍ക്കും....

  ReplyDelete
 29. ഹായ് കോഴാ കൃഷി ഫാം (STATE SEED FARM) അവിടെനിന്നധികദൂരമില്ല എന്റെ വീട്. പോസ്റ്റ് ഇഷ്ടപ്പെട്ടേ...

  ReplyDelete
 30. @@
  നിധിന്‍ ജോസ്‌:

  മാഷേ,
  കണ്ടില്ലേ നമ്മുടെ ബൂലോക സൌഹൃദം!
  ഇത്തരം പോസ്റ്റുകള്‍ ബ്ലോഗില്‍ ഇടുമ്പോള്‍ അവ കൂടതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിക്കൂ. അതിനു ഫെയിസ് ബുക്കില്‍ മലയാളം ബ്ലോഗ്‌ ഗ്രൂപ്പ് പോലുള്ള അനേകം ഗ്രൂപ്പുകള്‍ ഉണ്ട്. ഇനി ഒന്നേ അറിയേണ്ടു. മാഷ്‌നു ഫെയിസ് ബുക്കില്‍ അക്കൌണ്ട് ഉണ്ടോ?
  ഇല്ലേല്‍ തട്ടിക്കൂട്ടി ഒന്നുണ്ടാക്കൂ. നമുക്ക് കാശ് വാരാം. സോറി കമന്റ്സ് വാരാം.

  (നന്ദി പറഞ്ഞതിനു നന്ദി)

  ReplyDelete
  Replies
  1. ഇത്രയും പറഞ്ഞതിന് കണ്ണൂരാന് ഞാന്‍ കോഴാ കൃഷി ഫാമില്‍ നിന്ന് നല്ല നാടന്‍ മുണ്ടകന്‍ നെല്‍വിത്ത് കൊണ്ടു തരാം. അവധി വന്നോട്ടെ

   Delete
 31. കുട്ടികളുടെ മനസറിയുന്ന, അധ്യാപനം ഒരു വലിയ സാമൂഹ്യ സേവനം കൂടി ആണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കുന്ന താങ്കളെ പോലുള്ളവരാണ് കാലഘട്ടത്ത്നിറെ പ്രതീക്ഷ........സസ്നേഹം

  ReplyDelete
 32. ഇതാണ് അദ്ധ്യാപകന്‍ ..ഈ രീതിയില്‍ ആണ് പഠനം നടക്കേണ്ടതും...അഭിനന്ദനങ്ങള്‍ മാഷേ...ഇവിടെ ഒക്കെ (ജപ്പാനില്‍)ഇങ്ങനെ തന്നെ സ്കൂള്‍ എന്നാല്‍... ക്ലാസ്സ്‌ മുറിയിലെ പഠനം കുറച്ചേ ഉള്ളൂ.... നെല്‍കൃഷി വരെ ചെയ്യുന്നുണ്ട് ഇവിടെ കുട്ടികള്‍:))മാഷിന് ഇനിയും ഈ രീതിയില്‍ തന്നെ മുന്നോട്ടു പോകാന്‍ സാധികട്ടെ എന്ന് ആശംസിക്കുന്നു...

  ReplyDelete
 33. മാഷേ ............ഇഷ്ടായി പോസ്റ്റ്‌ .വീട്ടുമുറ്റത്തെ നാരകം ബെഡ് ചെയ്യാന്‍ കരുതീട്ട് കുറെ നാളായി . ഇതിപ്പോ തേടിയ വള്ളി തന്നെ കാലില്‍ ചുറ്റിയതു .സന്തോഷായി .ആശംസകള്‍ ...ഇടയ്ക്കു നമ്മളെ ബ്ലോഗിലും വരിക .സ്വാഗതം .........

  ReplyDelete
 34. പറഞ്ഞത് കണ്ണൂരാന്‍ തന്നെ. അതി മനോഹരം, പഠനാര്‍ഹവും.

  ReplyDelete
 35. മനോഹരമായിരിക്കുന്നു. അധ്യാപകര്‍ ആയാല്‍ ഇങ്ങനെ വേണം..

  ReplyDelete
 36. മഹത്തരം! ഏതോ ഒരു ഉപാധ്യയ എഴുതിയ സ്കൂൾ ചിന്തകൾ പണ്ട് വായിച്ച്തോർമ്മ വന്നു. നല്ല ശ്രമം. നല്ല എഴുത്ത്, നല്ല അധ്യാപനം. തുടരൂ സുഹൃത്തേ!!!

  ReplyDelete
 37. നിധിന്‍ മാഷേ
  എന്റെ കുട്ടികള്‍ ബഡിംഗും ലെയറിംങും മനസ്സിലാക്കിയത് മാഷിന്റെ വീഡിയോവിലൂടെയാണ് നന്ദി.....
  ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 38. @ കണ്ണൂരാന്‍
  https://www.facebook.com/nidhinjose84 എന്റെ ഫേസ്ബുക്ക്.... മോളില്‍ ഒര് ബാഡ്ജും കെട്ടിത്തൂക്കീട്ടുണ്ട്....

  ReplyDelete
 39. അഭിനന്ദനങ്ങള്‍ നിധിന്‍..ശാസ്ത്രാദ്ധ്യാപനത്തിന്റെ സ്പിരിററ് എന്നും മനസ്സില്‍ നിറഞ്ഞുനില്ക്കട്ടെ.
  മുരളി.

  ReplyDelete
 40. നേരത്തെ വായിച്ചിരുന്നു ...അന്ന് കമന്റ്‌ ഇടാന്‍ പറ്റീല്ല കാരണം വീഡിയോ കണ്ടു കഴിഞ്ഞു മറന്നു പോയി ...വളരെ ഉപകാരപ്രദമായ പോസ്റ്റ്‌ ആണ് ട്ടോ ...!
  ചെടികളില്‍ ഞാനും ചിലപൊടിക്കൈ നോക്കാറുണ്ട് ..ഇതും കൂടെ പരീക്ഷിച്ചു നോക്കുന്നുണ്ട് ട്ടോ ..!

  ReplyDelete
 41. നല്ല പോസ്റ്റ്‌. നന്നായി.

  ReplyDelete
 42. പ്രിയ വായനക്കാരേ....
  സ്വാതന്ത്യദിനവുമായ ബന്ധപ്പെട്ട ഈവീഡിയോ പോസ്റ്റ് പ്രയോജനപ്പെടുമെന്ന് കരുതുന്നു......
  http://schooldinangal.blogspot.in/2012/08/blog-post.html

  ReplyDelete
 43. manjoor school marannilla alle?

  ReplyDelete
 44. ശാസ്ത്രാദ്ധ്യാപകന്റെ കുപ്പായം നീണാള് വാഴട്ടെ.മഹത്തരം! ഏതോ ഒരു ഉപാധ്യയ എഴുതിയ സ്കൂൾ ചിന്തകൾ പണ്ട് വായിച്ച്തോർമ്മ വന്നു. നല്ല ശ്രമം. നല്ല എഴുത്ത്, നല്ല അധ്യാപനം. തുടരൂ സുഹൃത്തേ!!!

  ReplyDelete
 45. ശാസ്ത്രാദ്ധ്യാപകന്റെ കുപ്പായം നീണാള് വാഴട്ടെ.മഹത്തരം! ഏതോ ഒരു ഉപാധ്യയ എഴുതിയ സ്കൂൾ ചിന്തകൾ പണ്ട് വായിച്ച്തോർമ്മ വന്നു. നല്ല ശ്രമം. നല്ല എഴുത്ത്, നല്ല അധ്യാപനം. തുടരൂ സുഹൃത്തേ!!!

  ReplyDelete
 46. ഈ ഉദ്യമത്തിനും നന്ദി , എന്റെ ഏഴാം തരം ശാസ്ത്രാധ്യാപനത്ത്തിനു ഇതും സഹായമാകും പുതിയ കാര്യങ്ങളും പ്രതീക്ഷിക്കുന്നു..

  ReplyDelete