ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Tuesday, April 13, 2010

ദേശാടന പക്ഷികള്‍ക്ക് തിരിച്ച് നാട്ടിലെത്താതെ വയ്യല്ലോ...!!!!!!!


ഏറെ പ്രതീക്ഷകളോടെയാണ് PSC കനിഞ്ഞ് സര്‍ക്കാര്‍ വിദ്യാലയത്തില്‍ ജോലിയില്‍ കയറിയത്. എന്നാല്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ ഇന്നത്തെ അവസ്ഥ കാണുമ്പോള്‍ ഏറെ വേദന തോന്നുന്നു.

തന്റെ കുട്ടിയെ സ്കൂള്‍ യൂണിഫോമുമുടുപ്പച്ച്, കഴുത്തല്‍ ടൈ കെട്ടി, ചരടില്‍ കോര്‍ത്ത ഐഡി കാര്‍ഡ് പോക്കറ്റില്‍ കുത്തി, കലില്‍ ഷൂവും അണിയിച്ച്, അരയില്‍ ബെല്‍റ്റും കെട്ടിച്ച് "റ്റാറ്റാ ബൈബൈ സിയു.....". പറഞ്ഞ് സ്കൂള്‍ബസ്സില്‍ കയറ്റി വിടുന്നതാണ് സോഷ്യല്‍ സ്റ്റാറ്റസ് എന്ന് കരുതുന്ന മമ്മി മാരുടെയും ഡാഡി മാരുടെയും നാടായി കേരളം പണ്ടേ മാറിക്കഴിഞ്ഞു. തന്റ കുട്ടി സി.ബിഎസ്.സി. അല്ലെങ്കില്‍ ഐ.സി.എസ്.സി. സിലബസാണ് പഠിക്കുന്നത് എന്നുകൂടി പറഞ്ഞ് അഭിമാനപുളകിതരാകാനും ഈ മമ്മിമാരും ഡാഡിമാരും ഇന്ന് പരിശീലനം നേടി കഴിഞ്ഞു. എന്താണ് ഇത്തരം സാഥാപനങ്ങളുടെ മേന്മ എന്ന് തിരക്കാന്‍ പോലും പലരും ശ്രമിക്കാറില്ല എന്നതാണ് സത്യം (എല്ലയിടവും, എല്ലാവരും മോശമാണ് എന്ന് ഉദ്ദേശിച്ചില്ല കെട്ടോ. നല്ലതിനെ നല്ലെതെന്ന് പറയാനുള്ള നല്ല മനസോക്കെയുണ്ട് ). 

പൂതപ്പാട്ടില്‍ ഉണ്ണിയെ പള്ളിക്കൂടത്തിലേക്കയക്കാന് അമ്മ നടത്തുന്ന ഒരുക്കങ്ങള് ഓര്‍ക്കുന്നില്ലേ......

"വെള്ളപ്പൊല്‍ത്തിരയിത്തിരിക്കുമ്പമേല്‍
പുള്ളീലക്കര മുണ്ടുമുടുപ്പിച്ചു
വള്ളികള്‍ കൂട്ടിക്കുടുമയും കെട്ടിച്ചു
വെള്ളിപ്പൂങ്കവിള്‍ മെല്ലെത്തുടച്ചിട്ടു
കയ്യില്‍പ്പൊന്‍പിടിക്കൊച്ചെഴുത്താണിയും
മയ്യിട്ടേറെ മിനുക്കിയൊരോലയു
മങ്ങനെയങ്ങനെ നീങ്ങിപ്പോമൊരു
തങ്കക്കുടത്തിനെ വയലിന്റെ മൂലയി
ലെടവഴി കേറുമ്പോള്‍ പടര്‍പന്തല്‍പോലുള്ളൊ
രരയാലിന്‍ചോടെത്തി മറയുംവരെപ്പടി
പ്പുരയീന്നു നോക്കുന്നു നങ്ങേലി. "
ഈവരികള്‍ക്കിന്ന് നല്ലോരു ആധുനിക പരിപേഷം ലഭിച്ചുകഴിഞ്ഞു അല്ലേ........?
(കവി ഹൃദയം ഉള്ളവര്‍ക്ക് ഉത്തരാധുനിക ശൈലിയില്‍ ഇതൊന്ന് ശ്രമിച്ചുനോക്കൂ......) 

പൊതുപിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുന്നതിന് പിന്നില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ അദ്ധ്യാപകരുടെ ഭാഗത്തെ വീഴ്ച്ചകള്‍ ( മടി, കഴിവില്ലയ്മ, സംഘടനാ പ്രവര്‍ത്തനം, തുടങ്ങിയവ), പരിഷ്കരിച്ച പാഠ്യപദ്ധതിയിലുള്ള വിശ്വാസക്കുറവ് തുടങ്ങി സമൂഹം ചുണ്ടിക്കാണിക്കുന്ന പൊതുവിദ്യാഭ്യാസത്തിനുള്ള പോരായ്മകള്‍ മാത്രമാണ് എന്ന് കരുതുന്നവര്‍, മലയാളി എന്തുകോണ്ട് കരിക്ക് ഉപേക്ഷിച്ച് കൊക്കോ കോള കുടിക്കുന്നു എന്നും കൃഷി ഉപേക്ഷിച്ച് തമിഴന്റെ ലോറികാത്തിരിക്കുന്നു എന്നും കൂടി ചിന്തിക്കുന്നത് നന്നായിരക്കും.

സൌജന്യമായി നല്‍കന്നത്, അത് അമൃതായാലും, മറ്റുള്ളര്‍ കാണ്‍കെ വാങ്ങുന്നത് കുറച്ചിലാണ് എന്ന് ചിന്തിക്കുന്നവരാണ് ഭുരിഭാഗം ആളുകളും. പല സര്‍ക്കാര്‍ സേവനങ്ങളും കൈപ്പറ്റാന്‍ സമൂഹത്തിലെ ഒരുവിഭഗം ശ്രമിക്കാത്തത് ഒരുപക്ഷെ അതായിരിക്കും.



ധാരാളം പോരായ്മകള്‍ ഉണ്ട് എന്നത് പകല്‍ പോലെ സത്യമാണ്. അതിലേരെ നന്മകളും പോതുവിദ്യാലയങ്ങള്‍ക്കുണ്ട്. ഏതൊരു പ്രശ്നത്തിനും പരിഹാരവും ഉണ്ട്. എല്ലാ ഭാഗത്തുന്നും ചിന്തിക്കുന്നവരുടെയും മനോഭാവങ്ങളില്‍ കാതലായ മാറ്റം വരണം. ആത്യന്തികമായ നന്മയക്ക് എതു മാര്‍ഗമാണ് പിന്‍തുടരേണ്ടത് എന്ന ചിന്തയ്ക്ക് ഊന്നല് ലഭിക്കണം. പഠനസിദ്ധാന്തങ്ങളും മനശാസ്തവുമെല്ലാം പ്രയോഗത്തില്‍ വരുത്തുമ്പോള്‍, അതിന്റെ പ്രാഗോഗികതയും പരിഗണിക്കണം. പാവലോവിന്റെയും തോണ്ടേക്കിന്റെയുമെല്ലാം  സിദ്ധാന്തങ്ങള്‍ മനുഷ്യ കുഞ്ഞുങ്ങളില് പരീക്ഷിക്കാനുള്ളതല്ല എന്ന തിരിച്ചറിവ് വിപ്ലവകരമായ മാറ്റങ്ങളാണ് വിദ്യാഭ്യാസ മേഖലയില് വരുത്തിയിരിക്കുന്നത്. ഏതോരുമാറ്റവും അടിച്ചേല്പിക്കുന്നതിന് മുന്പ് സമൂഹത്തെ വേണ്ട രീതിയില്‍ ബോദ്ധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. അല്ലെങ്കില് അതിനെ സ്വീകരിക്കാന് സമൂഹം തയാറാകില്ല. അതുപോലെ മാറ്റങ്ങള്‍ എല്ലാം തെറ്റാണ് എന്ന് മുന്‍വിധി എഴുതി അതിനെ എതിര്‍ക്കുന്ന നിലപാടും ഒട്ടും ശരിയല്ല.

ഞങ്ങളുടെ സ്കൂളില്‍ 1-)o ക്ലാസില്‍ എത്തയത് 14 പേരാണ്. സ്കൂളിന് മുന്നിലൂടെ മഞ്ഞ വണ്ടികള്‍ കൊഞ്ഞനം കുത്തി പായുമ്പോള്‍ മനസ്സില് ഒരു നീറ്റല്‍ തോന്നാറുണ്ട്.
എങ്കിലും നിരാശയല്ല എന്നെ ഭരിക്കുന്നത് എന്ന് ഞാന്‍ ഉറപ്പിച്ചു പറയും.
കാരണം
"ഒരുഞരമ്പിപ്പഴും പച്ചയായുണ്ടെന്ന്
ഇലതന്റെ ചില്ലയോടോതി"

എന്ന കവി വചനം ഹൃദയത്തില്‍ ജ്വലിക്കുന്നുണ്ട്......

സൂര്യന്‍ അസ്തമിക്കുമ്പോള്‍ പുതിയ ഒരു പ്രഭാതത്തെകുറിച്ചുള്ള പ്രതീക്ഷയാണ് ഏവരുടെയും മനസില്‍ നിറയുന്നത് ....................

സമൂഹം നമ്മുടെ പൊതുവിദ്യാലയങ്ങളിലേക്ക് ചെക്കേറുന്ന ഒരു കാലം തിരിച്ചെത്തും എന്ന് നമുക്ക് ആശ്വസിക്കാം. അതിനായി നമുക്ക് ഒത്തോരുമിച്ച് പ്രവര്‍ത്തിക്കാം. മികച്ച വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിനായി ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. അധ്യാപകര്‍ എന്ന നിലയില്‍ അതു നമ്മുടെ കടമയാണ്.  വിദ്യാഭ്യാസം കുട്ടികളുടെ 'അവകാശ'മാക്കിയ ഭരണ വര്‍ഗത്തിന് എന്റെ അനുമോദനങ്ങള്‍; എന്തെല്ലാം പ്രായോഗിക ബുദ്ധിമുട്ട് അതിനു പിന്നില്‍ ഉണ്ടെന്നു പറഞ്ഞാലും. നമ്മുടെ കടമ നാം നിറവേറ്റുമ്പോള്‍ കുട്ടകളുടെ അവകാശം അവര്‍ക്ക് തനിയേ ലഭ്യമായിക്കോളും. 

സാധാരണക്കാരില്‍ സാധാരണക്കാരുടെ കുട്ടികള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നത് വലിയ ആനന്ദം തന്നെയാണ്. അവരുടെ സ്വപനങ്ങള്‍ക്ക് ചിറകു മുളയ്കുന്നതും ശരിയായ ദിക്കിലേക്ക് അവര്‍ പാറിപറക്കുന്നതും കണ്ടാനന്ദിക്കാന് ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. 'അഗ്നിച്ചിറകി'ലേറി പറന്നു നീങ്ങുന്ന അവര്‍ക്ക് ഇന്ധനം പകരാന്‍ കഴിയുന്നത് ഏറെ ആനന്ദകരമാണ്. അവരുടെ കൊച്ചു പിണക്കങ്ങളും കിളികൊഞ്ചലുകളും നിഷ്കളങ്കമായ സംശയങ്ങളുമെല്ലാം കേള്‍ക്കുന്നത് പണച്ചാക്കുുകളുെ ജാഡകളേക്കാല്‍ എത്രയോ ഹൃദ്യമാണ്..... ( എല്ലാ വരെയും അടക്കി ആക്ഷേപിച്ചതല്ല കേട്ടോ.) 

നമുക്ക് കാത്തിരിക്കാം സുന്തരമായ ആ പൊന്പുലരിക്കായി....... 
എന്നെങ്കിലുമൊരിക്കല്‍ ദേശാടന പക്ഷികള്‍ക്ക് തിരിച്ച് നാട്ടിലെത്താതെ വയ്യല്ലോ...!!!!!!!

8 comments:

  1. ഉപരിപഠനത്തിന് ആശംസകള്‍ ... ബ്ലോഗ് തുടര്‍ന്ന് വായിക്കാന്‍ വേണ്ടി ബുക്ക് മാര്‍ക്ക് ചെയ്യുന്നു..

    ReplyDelete
  2. താങ്കൾ പറഞ്ഞ്തുപോലുള്ള അവസ്ഥകളെല്ലാം കണ്ടും കേട്ടും കടന്നുവന്നതാണ് ഞാൻ. ഒരു സർക്കാർ ഹൈ സ്ക്ക്കൂളിൽ എട്ടാം തരത്തിൽ കുട്ടികളെ ചേർക്കാൻ നാട്ടിൻപുറത്തുള്ള എല്ലാ വീട്ടിലും കയ്യറിയിറങ്ങാറുണ്ട്. ഒടുവിൽ എസ് എസ് എൽ സി 100% ആയതോടെ ടീച്ചേർസ് പോകാതെ, ഇപ്പോൾ കുട്ടികൾ വന്ന് ചേർന്നുകൊള്ളും. നമ്മൾ നമ്മുടെ കർമ്മം നന്നായി ചെയ്യുക. ആ സംതൃപ്തിയോടെ ഇപ്പോൾ പെൻഷനായി വീട്ടിലിരുന്ന് ബ്ലോഗ് എഴുതുന്നു. ഒരു ശരിയായ അനുഭവം ലിങ്ക് അയക്കുന്നു, സമയം കിട്ടിയാൽ വായിക്കുമെന്ന് പ്രതീക്ഷയോടെ,
    http://mini-minilokam.blogspot.com/2009/06/24-dogs.html

    ReplyDelete
  3. കൂടുതല്‍ മനോഹരമായ സ്കൂള്‍ ദിനങ്ങള്‍ വീണ്ടും വരും... സര്‍ക്കാര്‍ സ്കൂളുകള്‍ ഇനിയും മെച്ചപ്പെടുക തന്നെ ചെയ്യും

    ReplyDelete
  4. നിധിന്‍ ...
    നിധിന്റെ അഭിപ്രായത്തിനോട് ഞാന്‍ നൂറു ശതമാനവും യോജിക്കുന്നു...

    "ഇംഗ്ലീഷ് മീഡിയത്തില്‍ ചേരാനോ ട്യൂഷനു പോകാനോ കഴിവില്ലാത്ത
    പാവപ്പെട്ട കുട്ടികളാണ് നമ്മുടെ മുന്നിലെത്തുക, ,മറക്കരുത്...."
    ട്രെയിനിങ് ക്ളാസിലെ രവീന്ദ്രന്‍സാറിന്റെ വാക്കുകള്‍ ഓര്‍ക്കുന്നു ....
    നിര്‍മ്മല

    ReplyDelete
  5. ആ കാത്തിരിപ്പ് സഫലമാകട്ടെ.

    ReplyDelete