ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാരോ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഞാനൊരു പ്രൊഫഷണല് സോഫ്ട്വെയര് ഡെവലപ്പറോ ടാലന്റഡ് പ്രോഗ്രാമറോ ഒന്നുമല്ല. കേവലം ഒരു പ്രൈമറി അധ്യാപകന്. ഒരുപാട് കാലമായി ഞാന് മനസില് കൊണ്ടു നടന്ന ഒരു സോഫ്ട്വെയര് സ്വപ്നം ഇന്ന് യാഥാത്ഥ്യമായിരിക്കുകയാണ് -ഒരു ഫോള്ഡറില് സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലെ മുഖങ്ങള് കണ്ടെത്തി അവയെ പ്രത്യേകം പ്രത്യേകമായി നാം ആഗ്രഹിക്കുന്ന വലുപ്പത്തിലേക്ക് ക്രമപ്പെടുത്തി സേവ് ചെയ്യാന് കഴിവുള്ള FaceCropper എന്ന സോഫ്ട്വെയര്. ഇങ്ങനെ ഒരു ഫ്രീ സോഫ്ട്വെയര് ഉണ്ടായിരുന്നെങ്കില് എന്ന് ഞാന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്. അജ്ഞനായ ഈയുള്ളവന് പ്രജ്ഞനെന്ന് ഭാവിച്ച് രചിച്ച ഈ 'സോഫ്ട്വെയര്ഗാഥ' ബ്ലോഗുലകത്തോട് വിളിച്ചു പറയാന് വെമ്പല് കൊണ്ട് നടക്കാന് തുടങ്ങിയിട്ട് ഏറെനാളായി. ഇന്നിത് മാലോകര്ക്ക് പ്രയോജനപ്പെടാന് വേണ്ടി ഇന്റര്നെറ്റിന്റെ സിരകളിലൂടെ സ്വതന്ത്രമായി ഒഴുകാന് അനുവദിക്കുമ്പോള് ഉള്ളില് അലയടിക്കുന്ന സന്തോഷം എനിക്ക് പറഞ്ഞറിയിക്കാവുന്നതിനുമപ്പുറമാണ്. FaceCropper എന്ന എന്റെ ആദ്യസോഫ്ട്വെയര് കണ്മണിയുടെ ജനനത്തിനു പിന്നിലെ കഥയാണിത്.
ഒന്നാം ക്ലാസ് വാർഷിക പരീക്ഷ അധ്യാപകരുടെ പ്രതികരണകുറിപ്പുകൾ
-
*( പ്രതികരണങ്ങള് എഡിറ്റ് ചെയ്തിട്ടില്ല. പലരും വോയ്സ് ടൈപ്പിംഗ്
സ്വീകരിച്ചിട്ടുണ്ട്.* )
1.
വാർഷിക പരീക്ഷ വിശകലനം.
വാർഷിക പരീക്ഷയും കഴിഞ്ഞപ്പോൾ കഴിഞ്ഞ...
4 days ago