ജീവിതത്തിലെ വസന്തകാലമാണ് സ്കുള്‍ ജീവിതം. ഞങ്ങള്‍ , അധ്യാപകരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍. കാരണം വിദ്യാലയമെന്ന മനോഹരതീരത്ത് പുനര്‍ജനിക്കാന്‍ ഭാഗ്യം ചെയ്തവരാണ് ഞങ്ങള്‍.... എന്റെ അധ്യായന-അധ്യാപന ദിനങ്ങളിലെ അനുഭവങ്ങള്‍ കോറിയിട്ട ചുവര്‍ചിത്രമാണ് ഈ ജാലകക്കാഴ്ച ..........................

എവര്‍ക്കും സ്വാഗതം

...........................
RSS

Monday, January 4, 2010

ആദ്യ ശാസ്ത്ര മേള....

പട്ടിത്താനം സെന്‍റ് ബോണിഫസ് യുപിസ്കൂളില്‍ വച്ച നടന്ന ശാസ്ത്ര മേള. എന്‍റെ അദ്ധ്യാപന ജീവിത്തിലെ ആദ്യ ശാസ്ത്രമേള. വര്‍ക്കിങ്ങ് മോഡലായി ഞങ്ങള്‍ നിര്‍മിച്ചത് ഒരു സോളാര്‍ കോണ്സന്‍ട്രേറ്ററായിരുന്നു. ഞായറാഴ്ച്ചയില്‍ വരെ അതിന്‍റെ നിര്‍മാണത്തിനായി സ്കൂള്ല്‍ ചെന്നിരുന്നു. കുട്ടികള്‍ ഏറെ സഹകരണം ഉള്ളവരാണെന്ന് മനസിലാക്കിയ ദിവസങ്ങള്‍. സബ്ജില്ലാതല മത്സരം കഴിഞ്ഞ് ഫലം പ്രഖ്യാപിക്കുന്ന നിമിഷങ്ങള്‍ എത്തി... എല്ലാവരു ശ്വാസം അടക്കി കാത്തരിക്കുന്നു. " യു പി വിഭാഗം വര്‍ക്കിഗ് മോഡല്‍..... ഫസ്റ്റ്..... വിഷ്ണുപ്രിയ ആര്‍ നായര്‍... കൃഷ്ണ പ്രിയ എം.റ്റി. ..... ഗവ. ഹൈസ്കൂള്‍ മാഞ്ഞുര്‍..." എന്ന് മൈക്കിലുടെ മുഴങ്ങിയതും ഞങ്ങളുടെ സ്കൂളില്‍ നിന്നെത്തിയ കുട്ടിള്‍ ആര്‍ത്തുവിളിച്ചു... കുട്ടികള്‍ ചുറ്റും കൂടി... അവരുടെ ആഹ്ലാദ പ്രകടനം... മറ്റ് സ്കൂളുകളിലെ ചില അദ്ധ്യാപകര്‍ ഇതെല്ലാം ഉറ്റുനോക്കുന്നു... സന്തോഷം കോണ്ട് കണ്ണുകള്‍ തടാകമാകാതിരിക്കാന്‍ ഏറെ പണിപ്പെട്ടു.... കൃഷ്ണപ്രിയക്കും വിഷ്ണുപ്രിയക്കും ഒരോ ഷേയ്ക്ക് ഹാന്‍റ് നല്‍കി... മിടുക്കി കുട്ടികള്‍... നിസാരമായ ആ ഉപകരണം അവരുടെ വാചക കസ്രത്തില്‍ വിധികര്‍ത്താക്കള്‍ക്ക് പ്രിയപ്പെട്ടതായി...ശാസ്ത്ര മാസികയ്ക്കും (പരികല്പന) അന്ന് ഒന്നാം സ്ഥാനം ലഭിച്ചു... ജില്ലാ ശാസ്ത്രമേളയിലും അവര്‍ ഒന്നാമതായി. തൊടുപുഴയില്‍ വച്ചുനടന്ന സംസ്ഥാന ശാസ്ത്രമേളയിലും പങ്കെടുത്തു....ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ ഏറെ അഭിമാനം തോന്നിയ ആദ്യ അനുഭവം.........
വിഷ്ണുപ്രിയയും കൃഷ്ണപ്രിയയും സംസ്ഥാന ശാസ്ത്ര മേളയില്‍



പിന്നീട് പലപ്പോഴും ദര്‍പ്പങ്ങളുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളില്‍ ഒരു പഠനോപകരണമായി മാറി ഈ ഉപകരണം.....


17 comments:

  1. NICE WORK....KEEP IT UP....
    VIST MY BLOG TOO..
    HTTP://WWW.3DDPK.BLOGSPOT.COM

    ReplyDelete
  2. വായിച്ചു. ഏറെ ഇഷ്ടായി.താങ്കളുടെ എഴുത്തും താങ്കളുടെ ബ്ലോഗും..

    ReplyDelete
  3. മാഷേ..,
    സ്കൂൾ ബ്ലോഗ് ശ്രദ്ധിക്കാറുണ്ട്.
    നന്നാവുന്നു.
    അഭിന്ദനങ്ങൾ...തുടരുക

    ReplyDelete
  4. നിധിൻ മാഷേ, സന്തോഷം കൊണ്ട് എന്റെയും കണ്ണുകൾ നിറഞ്ഞുപോയി. ഈ കഴിഞ്ഞ ദിവസം ഇവിടെ (ഷാർജ) ഒരു സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തിരുന്നു. എന്റെ മകളെ ഇതുപോലെ ഒരു പ്രോജക്റ്റ് ഉണ്ടാക്കുവാനായി സഹായിക്കാൻ പോയതാണ്. ഇവിടെ ലഭ്യമായ ടൂൾസ് ഒക്കെ നമ്മുടെ നാട്ടിലെ കുട്ടികൾക്ക് ഉണ്ടായിരുന്നുവെങ്കിൽ അവർ എത്രനന്നായി പ്രോജക്റ്റുകൾ ചെയ്യുമായിരുന്നു എന്നു എനിക്കപ്പോൾ തോന്നി.

    ReplyDelete
  5. hihihiihh kollam abhinandangal allathe parayaan vakkukal onnnum kittunnilla

    ReplyDelete
  6. മാഷെ...സ്കൂൾ അനുഭവങ്ങൾ ഇനിയും എഴുതുക......
    കുട്ടികളെ ശാസ്ത്ര ബോധമുള്ളവരായി വളർത്തുക.....
    ആശംസകൾ................

    ReplyDelete
  7. dear sir,
    ithu enthu blog aanu?
    oru blog kananam enkil
    ghs manjoor edutrhu nockku.
    abhiprayam ezhuthumallo?

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഞാൻ, സർക്കാർ സ്ക്കൂളുകളിലും മേളകളിലും ഒക്കെ കറങ്ങി നടന്ന് ഇപ്പോൾ ബ്ലോഗിലാണ്. ഇനിയും വരാം, അപ്പോൾ ബാക്കി പറയാം. തുടക്കം നന്നായി.

    ReplyDelete
  10. Interesting-ഈ ഉപകരണത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ചു കൂടി പോസ്റ്റില്‍ ഉള്‍പ്പെടുത്താമായിരുന്നു.

    ReplyDelete
  11. ഇതൊരു പരബോളിക് റിഫ്ലെക്ടര്‍ അല്ലെ മാഷെ? ഒരു spherical റിഫ്ലെക്ടര്‍ കൊണ്ട് ഇത് പറ്റില്ല എന്ന് വേണേല്‍ കുട്ടികളെ കൊണ്ട് പടം വരച്ചു മനസിലാക്കിക്കാം. ഒരു circular arc പേപ്പറില്‍ വരക്കുക. കുറെ സമാന്തര രശ്മികള്‍ അതില്‍ വീഴിക്കുക.laws of reflection ഉപയോഗിച്ച് തിരിച്ചു റിഫ്ലെക്റ്റ് ചെയ്യുന്ന രശ്മികളുടെ പാതകള്‍ വരക്കുക .അവ കൂട്ടി മുട്ടില്ല എന്ന് കാണാന്‍ കഴിയും. circular arc നു പകരം പരബോളിക് arc ഉപയോഗിച്ചാല്‍ അവ കൂട്ടി മുട്ടും എന്നും കാണിക്കാം.ഗ്രാഫ് പേപ്പറില്‍ വരച്ചാല്‍ വളെരെ വ്യക്തം.

    ReplyDelete
  12. നിധിന്‍ സാറേ,
    ബഷീറീയന്‍ ശൈലിയിലുള്ള, കൃത്രിമത്വമില്ലാത്ത അവതരണം കലക്കുണുണ്ട് കേട്ടോ
    babuji jose

    ReplyDelete
  13. സര്‍, SWF Flash Files
    എങ്ങനെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാം ...

    please help

    ReplyDelete
  14. Dear SIr
    Very good presentations. Congratulations and we are awaiting more. And sir, after your MSc exam and practical exams are over, please try to publish ur experiments and works in the form of a book by any leading book publishers. It is very much helpful to the needy sections of the society. I mean that the students who studied in Government and aided schools. Ironically my wife is a Physics teacher in a Govt Higher secondary school. I showed your blog to her and ask her to study.(She has also some hesitation about our son is studying in 2nd standard in a Government School).But after seeing ur teaching experience her attitude towards New Primary Education I also showed him ur blog and he is very much interested
    Congratulations again

    Girish Kumar K G
    .

    ReplyDelete
  15. Dear sir,
    your blog is exellent. Iwish you all the success.
    DR.MOHAMMED SUDHIR, G.G.H.S ETTUMANOOR

    ReplyDelete